കുമരകം : മീന ഭരണി മഹോത്സവം കെങ്കേമമായി കൊണ്ടാടിയ പുതിയകാവ് ദേവി ക്ഷേത്രത്തിൽ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗത്തിന്റെ നിർദ്ദേശം . ഭൗതിക സാഹചര്യ വികസനത്തിന് ആദ്യഘട്ടത്തിൽ 20 ലക്ഷം രൂപയുടെ അനുമതി നൽകുമെന്ന് ദേവസ്വം ബോർഡ് മെമ്പർ അഡ്വ. അജികുമാർ പറഞ്ഞുഅജികുമാർ പറഞ്ഞു.
മീന: ഭരണി മഹോത്സവത്തിൻ്റെ ഭാഗമായി ക്ഷേത്രം സന്ദർശിച്ച വേളയിലാണ് ക്ഷേത്ര വികസനത്തിനായി അദ്ദേഹം തുക അനുവദിക്കുമെന്ന് ഉറപ്പു നൽകിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുമരകം എന്ന പേരിന് അടിസ്ഥാനമായി മാറിയ ക്ഷേത്രമാണ് മേജർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രമെന്നും , പുതിയകാവ് ദേവീക്ഷേത്രം , ധർമ്മശാസ്താ ക്ഷേത്രം എന്നിങ്ങനെ മൂന്ന് ക്ഷേത്രങ്ങളുടെ ആവിർഭാവവും ചരിത്രവും മഹത്തരമാണെന്നും ദേവസ്വം ബോർഡ് മെമ്പർ അഡ്വ. അജികുമാർ അഭിപ്രായപ്പെട്ടു.
ഉത്സവത്തോട് അനുബന്ധിച്ച് നടന്ന സമ്മേളന പരിപാടികളിൽ എത്താൻ സാധിക്കാത്തതിൽ ഖേദം പ്രകടിപ്പിച്ച അദ്ദേഹം ‘ ക്ഷേത്ര പുരോഗതിക്ക് ആവശ്യമായ എല്ലാ പിന്തുണയും ഉപദേശക സമിതിക്ക് നൽകുമെന്നും ഉറപ്പ് നൽകി.
പൊതുപ്രവർത്തകരായ പി.വി പ്രസേനൻ , സിന്ധു രവികുമാർ എന്നിവരും ബോർഡ് മെമ്പറുടെ കൂടെ ഉണ്ടായിരുന്നു. ക്ഷേത്രത്തിൻറെ ആവശ്യങ്ങൾ ഉപദേശക സമിതി അംഗങ്ങൾക്കൊപ്പം ക്ഷേത്രത്തിൽ ഉണ്ടായിരുന്ന ഭക്തജനങ്ങളും ബോർഡ് മെമ്പറോട് കാര്യങ്ങൾ നേരിൽ അവതരിപ്പിച്ചു.
ക്ഷേത്രത്തിൻറെ പേരിനും പെരുമയ്ക്കും കോട്ടം തട്ടുന്ന യാതൊരു പ്രവർത്തനങ്ങളും അനുവദിക്കില്ലെന്നും അദ്ദേഹം ഭക്തർക്ക് ഉറപ്പ് നൽകി. ഉപദേശക സമിതി അംഗം എസ്. ഡി റാം ബോർഡ് മെമ്പർ അഡ്വ. അജി കുമാറിനെ സ്വീകരിച്ചു. ഉപദേശക സമിതി പ്രസിഡണ്ട് രാജൻ പിള്ള , സെക്രട്ടറി റെജിമോൻ എന്നിവർ ചേർന്ന് അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു. ഉപദേശക സമിതി വൈസ് പ്രസിഡണ്ട് അജികുമാർ ഞാറയ്ക്കാല , രക്ഷാധികാരി രാജേഷ് മേനോൻ , അനിൽ കുമാർ , അംഗങ്ങളായ ജിത്തു , അരുൺ , ഋഷി തുടങ്ങിയവർ പങ്കെടുത്തു.