കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ ഉത്സവത്തിന് ഒരുക്കങ്ങൾ തുടങ്ങി

കുമരകം: ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ നൂറ്റി പതിനെട്ടാമത് തിരുവുത്സവം 25ന് കൊടിയേറി നാലിന് ആറാട്ടോടുകൂടി സമാപിക്കുന്നതാണ്. കേരളത്തിലെ പ്രമുഖ കലാകാരന്മാർ അണിനിരക്കുന്ന ഗാനമേളകളും, നാടകവും ഉൾപ്പെടെ നിരവധി കലാപരിപാടികളും, പ്രശസ്ത സിനിമാതാരം നമിത പ്രമോദ് പങ്കെടുക്കുന്ന പരിപാടിയും കൂടാതെ വിവിധ ദിവസങ്ങളിലായി താലപ്പൊലി ഘോഷയാത്രകളും ആറാട്ടുഘോഷയാത്രയും നടക്കും.

Advertisements

26ന് നടക്കുന്ന വിദ്യാഭ്യാസ അവാർഡ് ദാന സമ്മേളനം സംസ്ഥാന രജിസ്ട്രേഷൻ / സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും.തോമസ് ചാഴിക്കാടൻ എംപി,
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ , സി കെ ആശ എം എൽ എ , ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി ബിന്ദു, കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ധന്യ സാബു തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും.

Hot Topics

Related Articles