കോട്ടയം : കുമരകം പാണ്ടൻ ബസാറിൽ തെക്കുംകര അർദ്ധനാരീശ്വര ക്ഷേത്രത്തിലേക്കുള്ള വഴികാട്ടിയായി സ്ഥാപിച്ചിരുന്ന സ്റ്റീൽ ബോർഡ് ഹൈക്കോടതി ഉത്തരവിന്റെ പേരിൽ അറത്തുമാറ്റിയ പഞ്ചായത്ത് അതേ സ്ഥലത്ത് പഞ്ചായത്തിന്റെ ബോർഡ് സ്ഥാപിച്ചതായി പരാതി. ഈ നടപടി നാട്ടിലെ വിശ്വാസ സമൂഹത്തെയും ജനങ്ങളെയും വെല്ലുവിളിക്കുകയാണെന്നും പഞ്ചായത്ത് അധികൃതർ ഇത്തരത്തിലുള്ള ബോർഡുകൾ സ്ഥാപിക്കുന്നതിന്റെ പിന്നിലെ സാമ്പത്തിക അഴിമതി അന്വേഷിക്കണമെന്നും ബിജെ പി ആവശ്യപ്പെട്ടു. പ്രതിഷേധ യോഗം ബിജെപി കുമരകം മണ്ഡലം പ്രസിഡണ്ട് അഭിലാഷ് ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. ബിജെപി കുമരകം പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ബിന്ദു കിഷോർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ജനറൽ സെക്രട്ടറി സനീഷ് എൻ കെ ഭാരവാഹികളായ സന്തോഷ് മണിയൻ മഹേഷ് കണ്ടാന്ത്ര തുടങ്ങിയവർ സംസാരിച്ചു.
Advertisements