കുമാരനാശാൻ ചരമ ശതാബ്ദി അനുസ്മരണം; മുട്ടമ്പലം മുനിസിപ്പൽ പബ്ലിക് ലൈബ്രറിയിൽ സമ്മേളനവും കവിയരങ്ങും നടന്നു

മുട്ടമ്പലം: മുട്ടമ്പലം മുനിസിപ്പൽ പബ്ലിക് ലൈബ്രറിയുടെ 75ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി കുമാരനാശാൻ ചരമ ശതാബ്ദി അനുസ്മരണ സമ്മേളനവും കവിയരങ്ങും നടന്നു. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം ഡോ. എം.ജി ബാബുജി കുമാരനാശാൻ അനുസരണ പ്രഭാഷണം നടത്തി ഉദ്ഘാടനം നിർവഹിച്ചു. അഡ്വ. ഷീജ അനിൽ, അഡ്വ. അംബരീഷ് ജി വാസു, ഹരി ഏറ്റുമാനൂർ, ജോൺസൺ കീഴ്പ്പള്ളിൽ, അർജുനൻ പിള്ള, ഏലിയാമ്മ കോര, ബേബി പാറക്കടവൻ, ലൈബ്രറി കൗൺസിൽ കോട്ടയം നഗരസഭ മേഖല കൺവീനർ മനു കെ. കെ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.

Advertisements

ലൈബ്രറി വൈസ് പ്രസിഡൻ്റ് സിബി. കെ വർക്കിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ലൈബ്രറി സെക്രട്ടറി ശ്യാം കുമാർ സ്വാഗതവും, കമ്മറ്റിയംഗം ലിതിൻ തമ്പി നന്ദിയും രേഖപ്പെടുത്തി. ലൈബ്രറി കൗൺസിൽ അക്ഷരോൽസവത്തിൽ ലൈബ്രറി ബാലവേദി അംഗങ്ങളായ വിജയികൾക്ക് ഉപഹാര സമർപ്പണം നടന്നു. കുമാരി ആരുഷി, രവികുമാർ പി. ജെ എന്നിവർ ആശാൻ കവിതാലാപനം നടത്തി. തുടർന്ന് അജേഷ് നേതൃത്വം നൽകിയ കോട്ടയം നാദം മുസിക്കിൻ്റെ ഗാനസന്ധ്യയും നടന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.