കുമരകം താജ് ഹോട്ടലിന് എതിരേ എ ഐ റ്റി യു സി പ്രതിഷേധം: മാനേജ്മെൻ്റിൻ്റേത് തൊഴിലാളി ദ്രോഹ നടപടി എന്ന് ആരോപണം

കുമരകം: താജ് ഹോട്ടൽ മാനേജ്മെന്റിന്റെ തൊഴിലാളി ദ്രോഹ നടപടികൾക്കെതിരേ എ ഐ റ്റി യു സി നേതൃത്വത്തിൽ സമര പ്രഖ്യാപന ജാഥ നടത്തി.

Advertisements

ജാഥയേത്തുടർന്ന് കവണാറ്റിൻകരയിൽ എ ഐ റ്റി യു സി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് സത്യൻ നേരേമടയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം എ ഐ റ്റി യു സി വർക്കിങ്ങ് കമ്മറ്റിയംഗം അഡ്വ: ബിനുബോസ് ഉദ്ഘാടനം ചെയ്തു. എ ഐ റ്റി യു സി സംസ്ഥാന കമ്മറ്റി അംഗങ്ങളായ പി.എ.അബ്ദുൾ കരീം, റോബിൻ ജോസഫ് , പാർട്ടി മണ്ഡലം അസി: സെക്രട്ടറി സി.ജെ ഷാജി, സി.പി ഐ കുമരകം ലോക്കൽ സെക്രട്ടറി എ.പി. സലിമോൻ , എഐറ്റിയുസി മണ്ഡലം സെക്രട്ടറി പി.കെ.സുരേഷ്, മണ്ഡലം പ്രസിഡന്റ് യു.എൻ. ശ്രീനിവാസൻ , ജില്ലാ കമ്മറ്റി അംഗം കെ.കെ.ജയേഷ്, മണ്ഡലം കമ്മറ്റി അംഗം
സിബി ജയിംസ് പള്ളിക്കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു. യോഗത്തിന് എഐറ്റി യു സി പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി സുരേഷ് കോട്ടമൂല സ്വാഗതവും , പി.കെ.ശശി നന്ദിയും പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രതിഷേധപ്രകടനത്തിനും യോഗത്തിനും പാർട്ടി മണ്ഡലം കമ്മറ്റി അംഗം ഷിജോ ഇടവന്നലശേരി , സി.എം. അനി , ഷാജി വരമ്പിനകം , രശ്മി പ്രസാദ്, ആർഷാ ബൈജു , ബിനോയ് കണ്ണംകേരി, എസ് ഡി . റാം, അശോകൻ കരീമഠം എന്നിവർ നേതൃത്വം നൽകി.

Hot Topics

Related Articles