കോട്ടയം: കുമരകം ഇല്ലിക്കൽ റോഡിൽ അഴിഞ്ഞാടി ഭിക്ഷാടന മാഫിയ സംഘം. ഒന്നര മണിക്കൂറോളം അഴിഞ്ഞാടിയ അക്രമി സംഘത്തെ പൊലീസ് സംഘം എത്തി കസ്റ്റഡിയിൽ എടുത്തു. ഭിക്ഷാടന മാഫിയ സംഘത്തെ അമർച്ച ചെയ്യാൻ പഞ്ചായത്ത് തല ഇടപെടൽ ആവശ്യപ്പെട്ട് ബുധനാഴ്ച വ്യാപാരി വ്യവസായികൾ ഇല്ലിക്കലിൽ യോഗം ചേരും.
ചൊവ്വാഴ്ച രാത്രി എട്ടരയോടെയായിരുന്നു ഇല്ലിക്കൽ കവലയിൽ അക്രമ സംഭവങ്ങളുടെ തുടക്കം. കുറച്ച് ദിവസങ്ങളായി ഇല്ലിക്കലിൽ ഭിക്ഷാടന മാഫിയ സംഘം തമ്പടിച്ചിരിക്കുകയായിരുന്നു. ഈ മാഫിയ സംഘത്തിലെ ഒരാൾ ചൊവ്വാഴ്ച വൈകിട്ട് എട്ടരയോടെ ഇതുവഴി കടന്നു പോയ വാഹനങ്ങൾക്ക് നേരെ ഇയാൾ കല്ലെറിയുകയും, യാത്രക്കാരെ അസഭ്യം പറയുകയും ചെയ്തു. ഇവിടെ പാർക്ക് ചെയ്തിരുന്ന പ്രദേശവാസിയുടെ വാഹനത്തിന് നേരെ അക്രമി കല്ലെറിയാനെത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതേച്ചൊല്ലി സംഘർഷം രൂക്ഷമായതോടെ നാട്ടുകാർ പൊലീസിനെ വിളിച്ചു. ഇതോടെ ഇയാൾക്കൊപ്പമുണ്ടായിരുന്ന നാടോടി സംഘം ഓടിരക്ഷപെട്ടു. ഇവിടെ നിന്നും ഓടിരക്ഷപെടാൻ ശ്രമിച്ച ഇയാളെ നാട്ടുകാർ ചേർന്നു പിടിച്ചു കെട്ടിയിട്ടു. തുടർന്ന് പൊലീസ് എത്തിയെങ്കിലും ആദ്യം ഇയാളെ ഇവിടെ നിന്നും കൊണ്ടു പോകാൻ തയ്യാറായില്ല. ഇതേ തുടർന്നു നാട്ടുകാർ പ്രതിഷേധിക്കുകയും, റോഡ് ഉപരോധിക്കുകയും ചെയ്യുമെന്നു ഭീഷണിപ്പെടുത്തി. ഇതേ തുടർന്ന് ആംബുലൻസ് വിളിച്ചു വരുത്തിയാണ് ഇയാളെ ആശുപത്രിയിലേയ്ക്കു മാറ്റിയത്.
ദിവസങ്ങളായി മലയാളികളായ നാലോ അഞ്ചോ സംഘം ഇവിടെ തമ്പടിച്ചിരിക്കുന്നത്. പ്രദേശം കേന്ദ്രീകരിച്ച് ഭിക്ഷാടന മാഫിയ സംഘം സജീവമായിരിക്കുന്നതായി നാട്ടുകാർ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഈ സംഘത്തെ തടയാൻ ഇതുവരെയും സാധിച്ചിട്ടില്ല. ഈ സംഘമാണ് ഇപ്പോൾ ഇവിടെ അക്രമം നടത്തിയത്.