കോട്ടയം : കുമ്മനം പുഴയോരം ഫെസ്റ്റ് ഇന്ന് സമാപിക്കും. ഇന്ന് രാവിലെ പത്ത് മണിക്ക് എട്ടുകളി, മൈലാഞ്ചിയിടീൽ, പായസം,കേക്ക് നിർമാണ മത്സരങ്ങൾ നടക്കും. വൈകിട്ട് 7 മണിക്ക് സമാപന സമ്മേളനം ജല വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ശ്രീ ജോസ് കെ മണി എം പി മുഖ്യ പ്രഭാഷണം നടത്തും. വിവിധ രാഷ്ട്രീയ, സാമൂഹ്യ നേതാക്കൾ ആശംസ പ്രഭാഷണം നടത്തും.
Advertisements
തുടർന്ന് 8 മണിക്ക് ചാനൽ പരിപാടികളിലൂടെ ശ്രദ്ധേയരായ താരങ്ങൾ അണിനിരക്കുന്ന കൊച്ചിൻ മ്യൂസിക് മീഡിയയുടെ സൂപ്പർഹിറ്റ് ഗാനമേള അരങ്ങേറുന്നതാണ്. തുടർന്ന് ആകാശ വിസ്മയത്തോടെ ഈ വർഷത്തെ വർണാഭമായ കുമ്മനം പുഴയോരം ഫെസ്റ്റ് സമാപിക്കും.