കുരമകം: കുമരകം ചങ്ങാതിക്കൂട്ടത്തിന്റെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് മോട്ടിവേഷൻ പ്രോഗ്രാം ജൂൺ പത്ത് ശനിയാഴ്ച നടക്കും. രാവിലെ ഒൻപതു മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ കുമരകം കവണാറ്റിൻകര കെവികെ ഹാളിലാണ് പരിപാടി നടക്കുന്നത്. പത്താം ക്ലാസ് , പ്ലസ്ടു കഴിഞ്ഞ കുട്ടികൾക്കും ഉപരി വിദ്യാഭ്യാസം ആഗ്രഹിക്കുന്നവർക്കും
ഭാവിജീവിതം ആത്മവിശ്വാസത്തോടെ നേരിടാനും
കൂടുതൽ തൊഴിലവസരങ്ങൾ ഉള്ള കോഴ്‌സുകൾ ഏതൊക്കെ എന്ന് പരിചയപ്പെടുത്തുന്നതിനും ഉന്നതവിദ്യാഭ്യാസത്തിന്
വഴികാട്ടുന്നതിനും വേണ്ടിയാണ് കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിക്കുന്നത്.
ചങ്ങാതിക്കൂട്ടം സ്വയംസഹായസംഘത്തിന്റെ നേതൃത്വത്തിലാണ് ക്ലാസ് നടത്തുന്നത്. കൃഷി വകുപ്പിന്റെ കെ വി കെ ഹാളിലാണ് പരിപാടി. പ്രവേശനം സൗജന്യമായിരിക്കും.
ലൈഫ് മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഷറഫ് പി ഹംസ
പരിപാടി ഉദ്ഘാടനം ചെയ്യും . സംഘം പ്രസിഡന്റ് വി ജി അജയൻ അധ്യക്ഷത വഹിക്കും. പാലാ സെൻറ് തോമസ് കോളേജ് റിട്ട. വൈസ് പ്രിൻസിപ്പൽ പ്രൊഫസർ ടോമി ചെറിയാൻ കരിയർ ഗൈഡൻസ് സെമിനാർ നയിക്കും . കുട്ടികൾക്ക് രജിസ്‌ട്രേഷൻ നടത്തുന്നതിന് ഫോൺ മുഖേനയും
ഓൺലൈൻ മുഖേനയും സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന്
കോർഡിനേറ്റർമാരായ നിഫി ജേക്കബ്, ജി പ്രവീൺ എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്
ഫോൺ: 9656912179, 9447355377. നേരിട്ടെത്തുന്നവർക്കും പരിപാടിയിൽ പങ്കെടുക്കുന്നതിന് അവസരം ഉണ്ടായിരിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഈ ലിങ്കിലൂടെ അഡ്മിഷൻ നേടാം- https://surveyheart.com/form/6479c1eb6f41e254125a70c8