കുമാരനല്ലൂരിൽ വീണ്ടും സംഘർഷാവസ്ഥ; തകർന്ന സ്മാരകം സന്ദർശിക്കാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് നേരെ പ്രകോപന മുദ്രാവാക്യവുമായി സി.പി.ഐ ഡിവൈഎഫ്.ഐ പ്രവർത്തകർ; സ്ഥലത്ത് സംഘർഷാവസ്ഥ

കോട്ടയം: കഴിഞ്ഞ ദിവസം രാത്രിയിൽ പ്രകടനത്തിനിടെ കോൺഗ്രസ് സ്തൂപം തകർത്ത സംഭവ സ്ഥലത്ത് വീണ്ടും സംഘർഷ സ്ഥിതി. തകർന്ന് സ്തൂപം സന്ദർശിക്കാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെയാണ് മുദ്രാവാക്യം വിളികളുമായി ഡിവൈ.എഫ്.ഐ പ്രവർത്തകർ നിരന്നത്. ഇതോടെയാണ് സംഘർഷസമാനമായ സാഹചര്യമുണ്ടായത്.

Advertisements

കുമാരനല്ലൂരിൽ തിങ്കളാഴ്ച വൈകിട്ട് സിപിഎം പ്രവർത്തകർ തകർത്ത കോൺഗ്രസ് സ്മാരകം പ്രതിപക്ഷനേതാവ് വി ഡി സതീശൻ സന്ദർശിക്കുന്നതിനിടെയാണ് സംഘർഷാവസ്ഥയുണ്ടായത്. പ്രതിഷേധ പ്രകടനത്തിനായി തയ്യാറെടുത്ത് സി.പി.എം പ്രവർത്തകർ കുമാരനല്ലൂരിൽ നിൽക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് ഇവിടേയ്ക്ക് പ്രതിപക്ഷ നേതാവ് എത്തിയത്. പ്രതിപക്ഷ നേതാവ് കോൺഗ്രസ് സ്മാരകം സന്ദർഷിക്കവെ ഡിവൈഎഫ്‌ഐ പ്രവർത്തകർ സംഘം ചേർന്ന് സ്മാരകത്തിന് ചുറ്റുംകൂടി. പ്രതിപക്ഷ നേതാവിനെതിരെ സംഘം ചേർന്ന് മുദ്രാവാക്യം വിളിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ, ഇവരെ പോലീസ് സംരക്ഷിക്കുകയാണ് ചെയ്തതെന്ന് കോൺഗ്രസ് ആരോപിച്ചു. ഇവരെ പിടിച്ചു മാറ്റാനോ തടയാനോ പൊലീസ് ശ്രമിച്ചില്ല. ഇത് പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര സുരക്ഷാ വീഴ്ചയായാണ് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ആരോപിച്ചു.
അതേസമയം മുദ്രാവാക്യം വിളിക്കുന്നവരെ പിടിച്ച് മാറ്റാൻ പോലും പൊലീസിന് കഴിയുന്നില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ ആരോപിച്ചു. സിപിഎം തകർത്ത സ്മാരകം നോക്കാനാണ് താൻ വന്നതെന്നും. എന്നാൽ ഇവിടെയെത്തിയ ഡിവൈ.എഫ്.ഐ പ്രവർത്തകരെ പിടിച്ച് മാറ്റാൻ പോലും പൊലീസ് തയാറായില്ലന്ന് പ്രതിപക്ഷ നേതാവ്.

മുഖ്യമന്ത്രിക്കെതിരായ കോൺഗ്രസിന്റെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഇ പി ജയരാജൻ വാ പോയ കോടാലിയാണെന്നും. പ്രതിഷേധം എന്ന് പറഞ്ഞാൽ എങ്ങനെ വധശ്രമം ആകുമെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.

Hot Topics

Related Articles