കുന്നും ഭാഗം ഹൈസ്‌ക്കൂളിൽ പ്രഭാത ഭക്ഷണ പദ്ധതി കാതൽ പ്രാതൽ

കാഞ്ഞിരപ്പളളി : കുന്നുംഭാഗം ഗവൺമെൻറ് സ്‌കൂളിൽ നടപ്പിലാക്കുന്ന പോഷക സമൃദ്ധ പ്രഭാത ഭക്ഷണ പദ്ധതി കാതൽ പ്രാതലിൻറെ ഉദ്ഘാടനം ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് നിർവഹിച്ചു.ചിറക്കടവ് പഞ്ചായത്ത് പ്രസിഡൻറ് സി.ആർ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു.
പൂർവവിദ്യാർഥി കൂട്ടായ്മയായ കുന്നേൽ സ്‌കൂളിൻറെ കൂട്ടുകാർ എന്ന സോഷ്യൽ മീഡിയ കാന്പ്യയിൽ ഗിരീഷ് എസ്. നായർ ഉദ്ഘാടനം ചെയ്തു.

Advertisements

ജില്ലാപഞ്ചായത്തംഗം ടി.എൻ. ഗീരിഷ്‌കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം ബി. രവിന്ദ്രൻ നായർ, വാർഡ് മെംബർ ആൻറണി മാർട്ടിൻ, ഹെഡ്മാസ്റ്റർ പി.എൻ. ജയചന്ദ്രൻ, എൽപി സ്‌കൂൾ ഹെഡ്മിസ്ട്രസ് എ.ജെ. ആച്ചിയമ്മ, പിടിഎ വൈസ് പ്രസിഡൻറ് രാധാകൃഷ്ണൻ, സുമേഷ് ആൻഡ്രൂസ്, അന്പിളി ശിവദാസ്, ഷാക്കി സജീവ്, കെ.എ. എബ്രാഹം, പൂർവവിദ്യാർഥി പ്രതിനിധികളായ ഗീരിഷ് എസ്. നായർ, കെ.ടി. തോമസ് കരിപ്പാപറമ്പിൽ, ബേബിച്ചൻ ഏർത്തയിൽ, മാർട്ടിൻ ജോൺ പേഴത്തുവയലിൽ, ടോമി കരിപ്പാപറമ്പിൽ, അനിൽകുമാർ വെട്ടിക്കാപള്ളിൽ എന്നിവർ പ്രസംഗിച്ചു,


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വാർഡംഗവും ചിറക്കടവ് പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ആൻറണി മാർട്ടിൻ ജോസഫിൻറെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കിയത്. മുട്ട, പാൽ, ഏത്തപ്പഴം, തേൻ എന്നിവയടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണ പദാർഥങ്ങൾ എല്ലാ ദിവസവും രാവിലെ കുട്ടികൾക്ക് നൽകുകയെന്നതാണ് കാതൽ പ്രാതൽ പദ്ധതിയുടെ ലക്ഷ്യം. ചിറക്കടവ് പഞ്ചായത്ത് ഏഴാം വാർഡ് കുടുംബശ്രീ, പൂർവവിദ്യാർഥികൾ, വിവിധ സംഘടനകൾ, അഭ്യൂദയകാംക്ഷികൾ എന്നി പൊതുജന പങ്കാളിത്തതോടെയാണ് പദ്ധതിക്കുളള തുക കണ്ടെത്തുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.