കുറവിലങ്ങാട്: ചന്ദ്രയാൻ മൂന്നിന്റെ ചരിത്രവിജയം ആഘോഷിക്കുന്നതിനായി കേന്ദ്രസർക്കാർ രാജ്യവ്യാപകമായി നടത്തുന്ന ചന്ദ്രയാൻ ഉത്സവ് ദേവമാതാ കോളെജ് സമുചിതമായി ആചരിച്ചു .ഭാരതത്തിൻ്റെ ചാന്ദ്രപര്യടനദൗത്യത്തിൻ്റെ
നാൾവഴികൾ വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ദേവമാതയിലെ വിവിധ പഠനവിഭാഗങ്ങളിലെ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് സ്പേസ് ക്വിസ് സംഘടിപ്പിച്ചു. ഡോ.ടിന സെബാസ്റ്റ്യൻ,ഡോ.സൈജു തോമസ് എന്നിവർ ക്വിസ്സിനു നേതൃത്വം നൽകി. തോംസൺ വർഗീസ്,ജിതിൻ ദേവ് ആർ.(മൂന്നാം വർഷ ബിഎസ് സി ഫിസിക്സ്) എന്നിവർ ഒന്നാം സ്ഥാനവും ആരതി അരുൺ,ആതിര സന്തോഷ്( രണ്ടാം വർഷ പി ജി ഫിസിക്സ്) എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.കോളേജ് പ്രിൻസിപ്പൽ ഡോ.സുനിൽ സി. മാത്യു, ഫിസിക്സ് ഡിപ്പാർട്ട്മെന്റ് മേധാവി ഡോ.സജി അഗസ്റ്റിൻ തുടങ്ങിയവർ സംസാരിച്ചു.
കുറവിലങ്ങാട് ദേവമാതയിൽ ചന്ദ്രയാൻ ഉത്സവ് നടന്നു : സ്പേസ് ക്വിസ് നടത്തി
Advertisements