കുറവിലങ്ങാട്: കുറവിലങ്ങാട് ഗവ. താലൂക്ക് ആശുപത്രിയുടെ നിലവിലുള്ള ശോച്യാവസ്ഥ പരിഹരിക്കുന്നതിനും അടിസ്ഥാനസൗകര്യ വികസനവുമായി ബന്ധപ്പെട്ട് നടപ്പാക്കേണ്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിനും വേണ്ടി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ ഒക്‌ടോബര്‍ 9 തിങ്കളാഴ്ച രാവിലെ 11 മണിയ്ക്ക് കുറവിലങ്ങാട് ഗവ. ആശുപത്രിയില്‍ സന്ദര്‍ശനം നടത്തുമെന്ന് അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. അറിയിച്ചു.
കുറവിലങ്ങാട് ഗവ. ആശുപത്രിയുമായി ബന്ധപ്പെട്ട് തീരുമാനിക്കേണ്ട വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുവേണ്ടി ആരോഗ്യ വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ഒക്‌ടോബര്‍ 9 ന് വൈകുന്നേരം 5 മണിയ്ക്ക് കോട്ടയത്ത് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉന്നതതലയോഗം ചേരുമെന്നും എം.എല്‍.എ. വ്യക്തമാക്കി.