കുറവിലങ്ങാട് ദേവമാതയിൽ ദേശീയശാസ്ത്രദിനാഘോഷം ; കൗതുകമുണർത്തിയ ശാസ്ത്രപ്രദർശനത്തിൽ ഒഴുകിയെത്തിയത് ആയിരക്കണക്കിന്  വിദ്യാർത്ഥികൾ 

കോട്ടയം : കുറവിലങ്ങാട് ദേവമാതാ കോളെജ് ഫിസിക്സ്, കെമിസ്ട്രി വിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ ദേശീയ ശാസ്ത്രദിനാഘോഷം നടത്തി. ദിനാചരണത്തിൻ്റെ ഭാഗമായി ശാസ്ത്രസെമിനാറും എക്സിബിഷനും  സംഘടിപ്പിച്ചു.പ്രിൻസിപ്പൽ ഡോ.സുനിൽ സി.മാത്യുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രശസ്ത ശാസ്ത്രചിന്തകനും പ്രഭാഷകനും രചയിതാവുമായ ഡോ. വൈശാഖൻ തമ്പി സെമിനാർ ഉദ്ഘാടനം ചെയ്തു. വകുപ്പുമേധാവികളായ ഡോ. സജി അഗസ്റ്റിൻ, ഡോ. ദീപ്തി ജോൺ എന്നിവർ സംസാരിച്ചു. 

Advertisements

 ശാസ്ത്രബോധവും പഠനാഭിരുചിയും വളർത്തുക എന്ന ലക്ഷ്യത്തോടെ സജ്ജീകരിച്ച ശാസ്ത്രപ്രദർശനം വിദ്യാർത്ഥികൾക്ക് ഏറെ കൗതുകമായി. വിവിധ വിദ്യാലയങ്ങളിലെ  ആയിരക്കണക്കിന് കുട്ടികളാണ് പ്രദർശനം കാണുവാനായി എത്തിച്ചേരുന്നത്. ബ്രേക് ത്രൂ സയൻസ് സൊസൈറ്റി ,ഇന്ത്യൻ അക്കാദമി ഓഫ് ഫിസിക്സ് ടീച്ചേഴ്സ്, എബിക്സ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ , സൗത്ത് ഇന്ത്യൻ ബാങ്ക്  എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ശാസ്ത്രപ്രദർശനം നാളെ സമാപിക്കും.

Hot Topics

Related Articles