കുറവിലങ്ങാട് : മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർഥാടന ദേവാലയത്തിലെ മൂന്നുനോമ്പ് തിരുനാളിന്റെ ഭാഗമായുള്ള ചരിത്രപ്രസിദ്ധമായ കപ്പൽ പ്രദക്ഷിണം ഇന്ന് നടക്കും.
രാവിലെ 10.30ന് ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് കുർബാന അർപ്പിച്ചു സന്ദേശം നൽകും.
തുടർന്ന് ഒരു മണിക്ക് കപ്പൽ പ്രദക്ഷിണം.
ഫെബ്രുവരി ഒന്നിനു മൂന്ന് നോമ്പ് തിരുനാൾ സമാപിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എഡി 105ൽ തുടങ്ങുന്ന ക്രൈസ്തവ പാരമ്പര്യമുള്ള കുറവിലങ്ങാട്ട് മൂന്നു നോമ്പ് തിരുനാളും കപ്പൽ പ്രദക്ഷി ണവും ആരംഭകാലത്തിലേ തുടങ്ങിയെന്നാണു വിശ്വസിക്കപ്പെടു ന്നത്.
കടൽ പാരമ്പര്യം അവകാശപ്പെടുന്ന കടപ്പൂര് നിവാസികൾക്കാണു കപ്പൽ വഹിക്കാനുള്ള അവകാശം. തിരുസ്വരൂപങ്ങൾ സംവഹിക്കുന്നതു കാളികാവ് കരക്കാരും മുത്തുക്കുടകൾ വഹിക്കുന്നതു മുട്ടുചിറയിലെ കണിവേലിൽ കുടുംബക്കാരുമാണ്.