കുറവിലങ്ങാട്: കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇടയ്ക്ക് ശക്തി കൂടിയും, ചിലപ്പോൾ ശക്തി കുറഞ്ഞും വേനൽ മഴ എത്തിയിട്ടും കുറവിലങ്ങാട് പള്ളിക്കവലയിലെ വെള്ളക്കെട്ടിന് ഇനിയും പരിഹാരമായില്ല. മഴ അസഹനീയമായ ചൂടിൽനിന്ന് ശാന്തി നൽകിയെങ്കിലും ഈ വേനൽമഴയിൽ കുറവിലങ്ങാട് പള്ളിക്കവല വെള്ളത്തിലായി. പള്ളിക്കവലയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി ലക്ഷങ്ങൾ ചെലവഴിച്ചെങ്കിലും പള്ളിക്കവല വേനൽമഴയിൽ മുങ്ങി. വാഗ്ദാനവും വെള്ളക്കെട്ടും ഒരുപോലെ ഇപ്പോഴും തുടരുകയാണ്. കോളേജ് ജങ്ഷൻ മുതൽ പാറ്റാനിജങ്ഷൻവരെ ഓടകളിലൂടെ വെള്ളം ഒഴുകുന്നത് ശാസ്ത്രീയമായ രീതിയിലാണോയെന്ന് പരിശോധിക്കണം.
റോഡിൽ നിറയുന്ന വെള്ളം വലിയ തോട്ടിലേക്ക് ഒഴുകാൻ ചെറുതോട് മാത്രമാണുള്ളത്. വലിയതോട്ടിലെ മഴക്കാല വെള്ളമൊഴുക്കിനും കീഴെയാണെന്ന് തോന്നുന്നു എം സി റോഡ്. അതാവാം വെള്ളം ഒഴുകിപോകാത്തത്.
പള്ളിക്കവലയിലെ വെള്ളക്കെട്ടിന് ഇടയാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്തുകളുടെ നേതൃത്വത്തിൽ പദ്ധതികൾ നടപ്പാക്കിയിരുന്നു. പക്ഷെ കാര്യമായ പ്രയോജനം ഉണ്ടയൊന്ന് സംശയം.