“തങ്കലാൻ” എപ്പോൾ തിയേറ്ററുകളിൽ ? പുതിയ അപ്ഡേറ്റുമായി ചിത്രത്തിൻ്റെ നിർമ്മാതാവ്

ചിയാൻ വിക്രം നായകനായി വരാനിരിക്കുന്ന ചിത്രമാണ് തങ്കലാൻ. പ്രകടനത്തില്‍ വിക്രം വീണ്ടും വിസ്‍മയിപ്പിക്കുന്ന ചിത്രമായിരിക്കും തങ്കലാൻ എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിക്രം നായകനാകുന്ന തങ്കലാന്റെ റിലീസിനെ കുറിച്ച് ഒരു റിപ്പോര്‍ട്ടാണ് നിലവില്‍ ചര്‍ച്ചയാകുന്നത്. നിര്‍മാതാവ് ജ്ഞാനവേല്‍ രാജ വിക്രം ചിത്രത്തിന്റെ റിലീസ് തിയ്യതി വൈകാതെ പ്രഖ്യാപിക്കുക തന്നെ ചെയ്യുമെന്ന് ജി ധനഞ്ജേയൻ വ്യക്തമാക്കി.

Advertisements

ആശംസകള്‍ നേര്‍ന്ന ജ്ഞാനവേല്‍ രാജയോട് താൻ ആവശ്യപ്പെട്ട സമ്മാനം വിക്രത്തിന്റെ തങ്കലാൻ സിനിമയുടെ അപ്‍ഡേറ്റാണെന്ന് നിര്‍മാതാവ് ധനഞ്ജേയൻ വ്യക്തമാക്കി. വൈകാതെ റിലീസ് പ്രഖ്യാപിക്കുമെന്ന് പിറന്നാളിന് ആശംസകള്‍ നേരവേ അദ്ദേഹം വ്യക്തമാക്കി എന്നും സിനിമാ നിര്‍മാതാവ്  ധനഞ്ജേയൻ വെളിപ്പെടുത്തി. എന്തായാലും ആരാധകരെ ആവേശത്തിലാക്കുന്നതാണ് അപ്‍ഡേറ്റ്. പാ രഞ്‍ജിത്ത് വിക്രത്തിന്റെ തങ്കലാൻ സംവിധാനം ചെയ്യുമ്പോള്‍ പ്രകാശ് കുമാര്‍ ആണ് സംഗീതം നിര്‍വഹിക്കുന്നത്.

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്റ്റുഡിയോ ഗ്രീനിന്റെയും നീലം പ്രൊഡക്ഷന്‍സിന്റെയും ബാനറിലാണ് വിക്രം നായകനാകുന്ന തങ്കലാന്റെ നിര്‍മാണം. ഉയര്‍ന്ന ബജറ്റിലുള്ളതാകും വിക്രമിന്റെ തങ്കലാൻ സിനിമ എന്നാണ് നിര്‍മാതാവ് ജ്ഞാനവേല്‍ രാജ വ്യക്തമാക്കിയത്. സംവിധായകൻ പാ രഞ്‍ജിത്തിന്റെ പുതിയ ചിത്രത്തിന്‍റെ പശ്ചാത്തലം കര്‍ണാടകത്തിലെ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സ് ആണ് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സില്‍ നടന്ന ഒരു സംഭവത്തെ ആസ്‍പദമാക്കിയാണ് ‘തങ്കലാൻ’ എന്ന ചിത്രം ഒരുങ്ങുന്നതെന്നാണ് വിവരം.

Hot Topics

Related Articles