കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിൽ കേരളോത്സവം ആരംഭിച്ചു

കുറവിലങ്ങാട് : കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിൽ കേരളോത്സവം ആരംഭിച്ചു. പഞ്ചായത്ത് വി.കെ.കുര്യൻ മെമ്മോറിയൽ ഹാളിൽ പ്രസിഡന്റ് മിനി മത്തായി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീമതി റ്റെസി സജീവ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ    വൈസ് പ്രസിഡന്റ് അൽഫോൻസ ജോസഫ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ സന്ധ്യ സജി കുമാർ, എം.എൻ.രമേശൻ, പഞ്ചായത്ത് അംഗങ്ങളായ വിനു കുര്യൻ, ഡാർളി ജോജി, കമലാസനൻ ഇ.കെ., ജോയിസ് അലക്സ്, ലതിക സാജു, രമ രാജു, ബിജു ജോസഫ്, ബേബി തൊണ്ടാംകുഴി, എം.എം. ജോസഫ്, സെക്രട്ടറി പ്രദീപ് എൻ എന്നിവർ പ്രസംഗിച്ചു. 

Advertisements

ഈ മാസം 12 മുതൽ 17 വരെ വിവിധ സ്റ്റേജുകളിലായി മത്സരങ്ങൾ നടക്കും. 15നും 40നും ഇടയിൽ പ്രായമുള്ള യുവജനങ്ങൾക്കായാണ് കേരളോത്സവം മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. പഞ്ചായത്ത് ഹാൾ, ക്ലാരറ്റ് ഭവൻ ഗ്രൌണ്ട്, പഞ്ചായത്ത് ബസ്റ്റാന്റ് എന്നിവിടങ്ങളിലായി കലാ കായിക മത്സരങ്ങളും വടംവലി മത്സരവും നടത്തും. കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ കൂടി സഹകരണത്തോടെ നടത്തുന്ന കേരളോത്സവം മത്സര വിജയികൾക്ക് സംസ്ഥാന ദേശീയ തലങ്ങളിലും മത്സരിക്കാൻ അവസരമുണ്ട്. പഞ്ചായത്ത് മെമ്പർമാരുടെയും ജീവനക്കാരുടെയും നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികൾ കേരളോത്സവം പരിപാടികൾക്ക് നേതൃത്വം നൽകും.

Hot Topics

Related Articles