കുറവിലങ്ങാട് ടൗണിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു; ബസ് സ്റ്റാൻഡിലേക്കുള്ള ലൈറ്റുകൾ തെളിയുന്നില്ല; ബസ് കാത്തിരിപ്പു കേന്ദ്രവും ഇരുട്ടിൽ

കുറവിലങ്ങാട്: രാത്രി വെളിച്ചം ഇല്ലാത്ത അവസ്ഥ. രാത്രിയായാലും പകലായാലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായിക്കൊണ്ടിരിക്കുന്നു.

Advertisements

കുറവിലങ്ങാട് പഞ്ചായത്ത് ബസ് സ്റ്റാൻഡിന്റെ അവസ്ഥയാണിത്. സ്റ്റാൻഡിലേക്കു ബസ് കയറുന്ന ഭാഗത്തു ലൈറ്റുകൾ തെളിയുന്നില്ല. സ്ത്രീകൾ ഉൾപ്പെടെ യാത്രക്കാർ ബസ് കാത്തുനിൽക്കുന്ന കാത്തിരിപ്പു കേന്ദ്രവും ഇരുട്ടിൽ. തെരുവുനായ ശല്യം രൂക്ഷമാണിവിടെ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രണ്ടു ദിവസത്തിനുള്ളിൽ 3 പേരെ നായ കടിച്ചു. തെരുവുനായ ശല്യം നിയന്ത്രിക്കാൻ നടപടി ഇല്ലാത്ത അവസ്ഥ. കുറവിലങ്ങാട് ടൗണിൽ ഓരോ ദിവസവും തെരുവുനായ്ക്കളുടെ എണ്ണം വർധിക്കുകയാണ്. 

ഗ്രാമീണ പാതകളിലും ടൗണിലെ പ്രധാന റോഡുകളിലും ബസ് സ്റ്റോപ്പുകളിലുമൊക്കെ നായ്ക്കൾ വിഹരിക്കുകയാണ്. വഴിയിലെ നായ ശല്യം ഇരുചക്ര വാഹന യാത്രക്കാരെയാണ് ഏറ്റവുമധികം വലയ്ക്കുന്നത്.

Hot Topics

Related Articles