കുറവിലങ്ങാട്ടെ വിവിധ തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിച്ച് പരിശുദ്ധ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ മാ​ത്യൂ​സ് ത്രി​തീ​യ​ൻ

കുറവിലങ്ങാട്: എ.ഡി. 1599-ൽ നടന്ന ഉദയപേരൂർ സൂനഹദോസ് വരെ അവിഭക്ത മാ​ർ​ത്തോ​മ്മാ ന​സ്രാ​ണി സ​ഭ​യ്ക്കു നേതൃത്വം ന​ൽ​കി​യി​രു​ന്ന അ​ർ​ക്ക​ദി​യാ​ക്കോ​ന്മാ​ർ അ​ന്ത്യ​വി​ശ്ര​മം​ കൊ​ള്ളു​ന്ന പ​ക​ലോ​മ​റ്റം ത​റ​വാ​ട് പ​ള്ളി​യി​ലും എ.ഡി.335-ൽ ലോകത്തിലാദ്യമായി മാതാവ് പ്രത്യക്ഷപ്പെട്ട് സ്ഥാനനിർണ്ണയം നടത്തിയ സ്ഥലത്ത് നിർമ്മിച്ച, സിറോ മലബാർ സഭയുടെ പ്രഥമ  എപ്പിസ്കോപ്പൽ ദേവാലയമായ കുറവിലങ്ങാട്  മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദേവാലയത്തിലും ഓർത്തഡോൿസ്‌ സ​ഭ പ​ര​മാ​ധ്യ​ക്ഷ​ൻ പരിശുദ്ധ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ മാ​ത്യൂ​സ് ത്രി​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വ സ​ന്ദ​ർ​ശ​നം ന​ട​ത്തി. 

Advertisements

സ​ഭൈ​ക്യ ചി​ന്ത​ക​ളു​ണ​ർ​ത്തി​യാ​ണ് പ​ക​ലോ​മ​റ്റം ത​റ​വാ​ട് പ​ള്ളി​യി​ലും ന​സ്രാ​ണി​ക​ളു​ടെ ത​റ​വാ​ടാ​യ കു​റ​വി​ല​ങ്ങാ​ട് പ​ള്ളി​യി​ലും  കാ​തോ​ലി​ക്കാ ബാ​വ ച​രി​ത്ര​സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. പ​ക​ലോ​മ​റ്റം ത​റ​വാ​ട് പ​ള്ളി​യി​ലെ​ത്തി​യ കാ​തോ​ലി​ക്കാ ബാ​വ​യെ പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്, ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. അ​ഗ​സ്റ്റി​ൻ കൂ​ട്ടി​യാ​നി​യി​ൽ തു​ട​ങ്ങി​യ​വ​ർ ചേർന്ന് സ്വീ​ക​രി​ച്ചു. അ​ർ​ക്ക​ദി​യാ​ക്കോ​ന്മാ​രു​ടെ ക​ബ​റി​ട​ത്തി​ങ്ക​ൽ കു​രി​ശാ​കൃ​തി​യി​ലു​ള്ള പു​ഷ്പ​ച​ക്രം സ​മ​ർ​പ്പി​ച്ച കാ​തോ​ലി​ക്കാ ബാ​വ പ്ര​ത്യേ​ക പ്രാ​ർ​ത്ഥ​ന​ക​ളും ന​ട​ത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചരിത്ര പ്രാധാന്യമുള്ള സന്ദർശനമെന്നാണ് സഭ ഇതിനെ കാണുന്നത്. പോർച്ചുഗീസുകാരുടെ ആഗമനത്തിന് മുന്നേ കേരളത്തിലെ മുഴുവൻ ക്രിസ്ത്യാനി സഭകളുടെയും തലവനായി പ്രവർത്തിച്ചവരായിരുന്നു അർക്കാദിയാക്കോൻമാർ. കാലംചെയ്ത ഈ പിതാക്കന്മാരെ അനുസ്മരിക്കുകയായിരുന്നു സന്ദർശന ഉദ്ദേശ്യം. 

കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്‌​കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ലെ​ത്തി പ്രാ​ർ​ഥി​ച്ച കാ​തോ​ലി​ക്ക ബാ​വ യോ​ഗ​പ്ര​തി​നി​ധി​ക​ളും വി​വി​ധ സം​ഘ​ട​നാ​ഭാരവാഹി​ക​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന സ​മ്മേ​ള​ന​ത്തി​ലും പ​ങ്കെ​ടു​ത്താ​ണ് മ​ട​ങ്ങി​യ​ത്. കാ​തോ​ലി​ക്കാ ബാ​വ​യ്ക്ക് കു​റ​വി​ല​ങ്ങാ​ട് മു​ത്തി​യ​മ്മ​യു​ടെ ഐ​ക്ക​ൺ ചി​ത്രം മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് സ​മ്മാ​നി​ച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.