കുറവിലങ്ങാട് ദേവമാതാ കോളേജിൽ ലൈബ്രറി ഡിജിറ്റലൈസേഷൻ ഒന്നാം ഘട്ടം പൂർത്തിയായി

കുറവിലങ്ങാട്: ദേവമാതാ കോളേജ് ലൈബ്രറിയുടെ ഡിജിറ്റലൈസേഷൻ പ്രവർത്തനങ്ങളുടെ ഒന്നാം ഘട്ടം പൂർത്തിയായി. കടുത്തുരുത്തി എം.എൽ.എ. അഡ്വ. മോൻസ് ജോസഫ് പ്രാദേശിക വികസന ഫണ്ടിൽ നിന്നും 27 കമ്പ്യൂട്ടറുകൾ ലൈബ്രറിക്കായി അനുവദിച്ചു നൽകി. ഇതിൻ്റെ സ്വിച്ച് ഓൺ കർമ്മം ദേവമാതാ കോളേജ് മാനേജർ ആർച്ച് പ്രീസ്റ്റ് വെരി. റവ. ഡോ. തോമസ് മേനാച്ചേരിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ, മോൻസ് ജോസഫ് എം എൽ എ നിർവഹിച്ചു.

Advertisements

പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു, വൈസ് പ്രിൻസിപ്പൽ റവ ഫാ. ഡിനോയ് മാത്യു കവളമ്മാക്കൽ, ബർസാർ റവ ഫാ. ജോസഫ് മണിയൻചിറ ഗ്രാമപഞ്ചായത്ത് മെമ്പർ ജോയിസ് അലക്സ് തുടങ്ങിയവർ സംസാരിച്ചു.

Hot Topics

Related Articles