കുറവിലങ്ങാട്:
കുറവിലങ്ങാട് ദേവമാതാ കോളേജിലെ 1997. 2000 റോയൽ ബികോം ബാച്ചിന്റെ റീയൂണിയൻ സ്നേഹക്കൂട് എന്ന പേരിൽ ആഗസ്റ്റ് 9 ശനിയാഴ്ച രാവിലെ 9.30ന് കുറവിലങ്ങാട് ദേവമാത കോളേജ് ആഡിറ്റോറിയത്തിൽ ഗോവ മുൻ ഗവർണർ അഡ്വ. പി എസ് ശ്രീധരൻപിള്ള ഉദ്ഘാടനം നിർവഹിക്കും.
കോളേജ് മാനേജർ റവ. ഫാദർ തോമസ്, പ്രിൻസിപ്പൽ സുനിൽ മാത്യു,എച്ച് ഓ ഡി അനീഷ് തോമസ്,
97 / 2000 ബാച്ചിലെ അധ്യാപകരായ കുര്യാക്കോസ്, സണ്ണി സാർ ഉൾപ്പെടെ 140 ആളുകൾ ചടങ്ങിൽ പങ്കെടുക്കും. 97 /2000 ബാച്ചിൽ ഉണ്ടായിരുന്ന 59 വിദ്യാർത്ഥികളിൽ ഒരു വിദ്യാർത്ഥി മരണപ്പെട്ടത് ഒഴിച്ച് 58 അംഗങ്ങളും ചടങ്ങിൽ പങ്കെടുക്കുമെന്നും സംഘാടകർ പറഞ്ഞു.
വിവിധ ചാരിറ്റി പ്രവർത്തനങ്ങൾ, സൗജന്യ വിദ്യാഭ്യാസം, സ്കോളർഷിപ്പുകൾ കോളേജ് വികസന ഫണ്ട് ഉൾപ്പെടെ ചടങ്ങിൽ വിതരണം ചെയ്യുമെന്ന് ജയിംസ് പുല്ലാപ്പള്ളി, റോബിൻ ജോർജ്, അനീഷ് തോമസ്, അനീഷ് കുഴികൊമ്പിൽ എന്നിവർ കുറവിലങ്ങാട് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കുറവിലങ്ങാട് ദേവമാതാ കോളേജിൽ 1997 / 2000 ബികോം ബാച്ചിന്റെ റീയൂണിയൻ ശനിയാഴ്ച നടക്കും

Advertisements