കുറവിലങ്ങാട്: കുറിച്ചിത്താനം ശ്രീകൃഷ്ണാ വൊക്കേഷണൽഹയർ സെക്കൻഡറി സ്‌കൂളിൽ നാഷണൽ സർവീസ് സ്‌കീമിന്റെ ആഭിമുഖ്യത്തിൽ രണ്ടാംവർഷ വോളന്റിയേഴ്‌സിനായി സ്വായത്തം എന്ന പേരിൽ ഏകദിനക്യാമ്പ് സംഘടിപ്പിച്ചു വാർഡ് മെമ്പർ സന്തോഷ് കുമാർ, പി ടി എ പ്രസിഡൻറ് രമ്യ പ്രദീപ് ,അധ്യാപികമാരായ സജിമോൾ പി വർഗീസ്, സിന്ധു കുട്ടി കെ.പി, ദീപിപ് കുമാർ പി എസ്, ഷിബു .ജെ .പണിക്കർ തുടങ്ങിയവർ സംസാരിച്ചു ക്യാമ്പ് വിശദീകരണം പ്രോഗ്രാം ഓഫീസർ ആർ. സമ്പത്ത് നിർവ്വഹിച്ചു. വോളന്റിയർ സെക്രട്ടറിമാരായ ബിബിൻ സാനു ,മീരാ ആർ നായർ തുടങ്ങിയവർ നേതൃത്വം നൽകി. ക്യാമ്പിനോട്
അനുബന്ധിച്ച് ‘ആത്മകം’ എന്ന പേരിൽ കുട്ടികൾ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി വിവിധ ഇനം അവശ്യവസ്തുക്കൾ ശേഖരിച്ചു, ക്യാമ്പിൽ പൂന്തോട്ട നിർമ്മാണം, കുറിച്ചിത്താനം – മണ്ണയ്ക്കനാട് റോഡിൽ ശ്രമദാനവും വോളന്റിയേഴ്‌സ് സംഘടിപ്പിച്ചു. അദ്ധ്യാപകനും സൈക്കോളജിസ്റ്റുമായ ഷിജോ ജോൺ സാറിന്റെ ലൈഫ് സ്‌കിൽസ് എങ്ങനെ സ്വായത്തമാക്കാം എന്ന ഓറിയന്റേഷൻ പരിശീലന ക്ലാസും നടത്തി.







