കോട്ടയം: കുറിച്ചി മന്ദിരം കവലയിൽ സ്വകാര്യധനകാര്യ സ്ഥാപനത്തിൽ നിന്നും ഒരു കോടി രൂപയുടെ സ്വർണം മോഷണം മോഷണം പോയ സംഭവത്തിൽ പ്രധാന പ്രതി പിടിയിൽ. കേസിലെ രണ്ടു പ്രതികളിൽ ഒരാളെയാണ് പോലീസ് പിടികൂടിയത്. കേസിലെ മുഖ്യ സൂത്രധാരനെ പോലീസ് ഇനിയും പിടികൂടാൻ ഉണ്ട്. പിടിയിലായ ആൾ മലയാളിയാണെന്നാണ് സൂചന. വൈകിട്ട് നാലുമണിക്ക് കോട്ടയം ജില്ലാ പോലീസ് മേധാവി നടത്തുന്ന പത്രസമ്മേളനത്തിൽ ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടും. ആഗസ്റ്റ് 8നാണ് സ്വകാര്യസ്ഥാപനത്തിൽ നിന്നും 1.25 കോടി രൂപയുടെ സ്വർണം മോഷണം പോയത്. ചങ്ങനാശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ചിങ്ങവനം പോലീസ് ആണ് കേസ് അന്വേഷിച്ചത്.
Advertisements