കുറിച്ചി: എവിഎച്ച്എസ്എസിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പങ്കാളിത്ത ഗ്രാമമായ എണ്ണയ്ക്കാച്ചിറയിൽ വനിതകൾക്ക് എൽഇഡി ബൾബ് നിർമ്മാണത്തിൽ പരിശീലനം നൽകി. സ്കൂൾ മാനേജർ വിശാലാനന്ദ സ്വാമി അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫിസർ രമ്യ ആർ. കൃഷ്ണൻ സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം പ്രീതകുമാരി, ഫ്രണ്ട്സ് ലൈബ്രറി സെക്രട്ടറി എൻ.ഡി ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകരായ പ്രേംനാഥ്, ഗോപിനാഥ് എന്നിവർ ക്ലാസ് നയിച്ചു.
Advertisements