കുറിച്ചി : സചിവോത്തമപുരം മഹാത്മ അയ്യങ്കാളി സ്മാരക മന്ദിരത്തിൽ ഇനി സ്വന്തമായി വൈദ്യുതി ഉദ്പാദനം ആരംഭിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ വൈശാഖ് ഡിവിഷൻ ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്
കുറിച്ചി പ്രദേശത്ത് സചിവോത്തമപുരം റസിഡൻഷൽ അസോസിശേഷൻ്റെ നേതൃതത്തിലാണ് മഹാത്മ അയ്യങ്കാളി സ്മാരക ഓഡിറ്റോറിയവും അനുബന്ധ സൗകര്യങ്ങളും പ്രവർത്തിച്ച് വരുന്നത്. സാധാരണക്കാരായിട്ടുള്ള ആളുകളുടെ കല്യാണം ഉൾപെടെ നിരവധി പരിപാടികൾക്ക് തുച്ഛമായ വാടകയാണ് അസോസിയേഷൻ ഇടാക്കുന്നത്. 10 കിലോവാൾട്ട് ബാറ്ററി ബാക്ക് അപ്പ് സിസ്റ്റമുള്ള പദ്ധതി ആണ് പൂർത്തീകരിച്ചത്, പൊതുമേഖല സ്ഥാപനമായ കേരള ഇലക്ട്രിക്കൽസ് ആണ് പദ്ധതി നടപ്പാക്കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ ഒരു വർഷം മുൻപാണ് അസോസിയേഷൻ പ്രതിനിധികൾ ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ് സോളാർ പവർ പ്ലാൻ്റ് സ്ഥാപിക്കണം എന്ന നിവേദനം നൽകിയത്. പ്ലാൻ്റ് സ്ഥാപിച്ചതോട് കൂടി ഓഡിറ്റോറിയവും ഓഫീസും അടക്കം പൂർണ്ണമായി സൗരോർജത്തിൽ പ്രവർത്തിക്കുകയും. ബാക്കി വരുന്ന കരണ്ട് KSEB വിൽക്കുന്ന സാഹചര്യത്തിലുമാണ് ഇപ്പോൾ ഉള്ളത്. പൂർണ്ണമായി വൈദ്യുതി സ്റ്റോർ ചെയ്യുന്ന ബാറ്ററി ബാക്ക് അപ്പ് സംവിധാനം ഏർപ്പെടുത്തിയതോട് കൂടി പവർ കട്ടിനും ശാശ്വത പരിഹാരമായി.
ശ്രീ.കൊടിക്കുന്നിൽ സുരേഷ് എം.പി സോളാർ പ്ലാൻ്റ് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ് അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ വൈസ് പ്രസിഡൻ്റ് സി.കെ ബിജുക്കുട്ടൻ, ജോയിൻ്റ് സെക്രട്ടറി പി.എസ് പ്രേംസാഗർ , സിഎസ് സുധീഷ് ,CSDS താലൂക്ക് സെക്രട്ടറി ഷിബു, AKCHMS ശാഖ സെക്രട്ടറി പി.സി ബിജു, KHCS ശാഖാ പ്രസിഡൻ്റ് കെ.എ അർജുൻ, കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് അരുൺ ബാബു, ബൈറ്റി ടോജോ, ശ്രീജിനി സജീവ് എന്നിവർ പ്രസംഗിച്ചു.