കുറിച്ചി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ സൗരോർജ പ്ലാൻ് പ്രവർത്തനം ആരംഭിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ വൈശാഖ് ഡിവിഷൻ ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ മുടക്കിയാണ് പദ്ധതി നടപ്പാക്കിയത്. കുറിച്ചി സ്കൂളിൽ’ ആവശ്യത്തിനുള്ള വൈദ്യുതി സ്കൂൾ സ്വന്തമായി ഉൽപാദിപ്പിച്ച് ഉപയോഗിക്കുകയാണ് ഇപ്പോൾ.
Advertisements
സൗരോർജ പ്ലാൻ്റ് ഉദ്ഘാടനം കൊടിക്കുന്നിൽ സുരേഷ് എം.പി നിർവഹിച്ചു, ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഷീലമ്മ ജോസഫ്, വാർഡ് മെമ്പർ സുമ എബി, പി.ടി.എ പ്രസിഡൻ്റ് വി.ആർ രാജേഷ്, പ്രിൻസിപ്പൽ ചന്ദ്രിക എസ്, ഹെഡ്മാസ്റ്റർ പ്രസാദ് വി, ആർ രാജഗോപാൽ, വിനീഷ് വിജയനന്ദൻ , റിജോയി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.