കൂരോപ്പടയിൽ പള്ളിയിൽ പ്രാർത്ഥനയ്ക്ക് എത്തിയ വയോധികൻ കുഴഞ്ഞു വീണു മരിച്ചു; കുഴഞ്ഞു വീണ് മരിച്ചത് പള്ളി മുറ്റത്ത്

കൂരോപ്പടയിൽ നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ

കൂരോപ്പട: കൂരോപ്പടയിൽ പ്രാർത്ഥനയ്ക്കായി എത്തിയ വയോധികൻ പള്ളി മുറ്റത്ത് കുഴഞ്ഞു വീണു മരിച്ചു. കാറിൽ നിന്നും ഇറങ്ങി മുറ്റത്തേയ്ക്കു നടക്കുന്നതിനിടെ കുഴഞ്ഞു വീണ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കൂരോപ്പട തണ്ടാശേരി ഭാഗത്ത് താമസിക്കുന്ന കുട്ടിയാനിക്കൽ ഫിലിപ്പ് (തങ്കച്ചൻ -64)ആണ് കുഴഞ്ഞു വീണു മരിച്ചത്.

Advertisements

കൂരോപ്പട മാർസ്ലീവാ പള്ളിയിൽ ഞായറാഴ്ച രാവിലെ എട്ടരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ഇന്ന് രാവിലെ കൂരോപ്പട പള്ളിയിൽ പ്രാർത്ഥനയ്ക്ക് എത്തിയപ്പോൾ മൈതാനത്ത് കുഴഞ്ഞ് വീഴുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉടൻ തന്നെ മണർകാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കുന്നതിന് കഴിഞ്ഞില്ല. സംസ്‌ക്കാരം പിന്നീട്.
ഗ്രീൻവാലി കേറ്ററിംഗ് സർവ്വീസ് നടത്തുന്ന ബേബിച്ചന്റെ സഹോദരനാണ്. മക്കൾ രണ്ടു പേരും കാനഡയിലാണ് ജോലി ചെയ്യുന്നത്. മകൻ അശ്വിൻ. മൃതദേഹം മണർകാട് സെന്റ് മേരീസ് ആശുപത്രി മോർച്ചറിയിൽ.

Hot Topics

Related Articles