കുറിച്ചി : കുറിച്ചി ഗ്രാമപഞ്ചായത്ത് ആയുഷ് ആയുർവേദ പ്രൈമറി ഹെൽത്ത് സെൻ്ററിൻ്റെ സഹകരണത്തോടുകൂടി കെ.എൻ. എം. പബ്ളിക് ലൈബ്രറിയുടെ നേതൃത്വത്തിൽ സൗജന്യ ആയുർവേദ ചികിത്സാ ക്യാമ്പും ബോധവൽക്കരണക്ലാസ്സും ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ. പ്രീതാകുമാരി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് ടി.എസ്. സലിം അധ്യക്ഷത വഹിച്ച യോഗത്തിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രശാന്ത് മനന്താനം, മെഡിക്കൽ ആഫീസർ ഡോ. മിഥുൻ ജെ. കലൂർ, എൻ .ഡി. ബാലകൃഷ്ണൻ, സുരേന്ദ്രൻ സുരഭി , പി.പി. മോഹനൻ, പി.ആർ. ബാലകൃഷ്ണപിള്ള എന്നിവർ പ്രസംഗിച്ചു. യോഗ നിത്യജീവിതത്തിൽ എന്ന വിഷയത്തിൽ ഡോ. ധന്യദാസ് ബോധവൽക്കരണ ക്ലാസ്സെടുത്തു. ആയുർ വേദ ക്യാമ്പിന് ഡോ. മിഥുൻ ജെ. കലൂർ, ഡോ. ശശിശങ്കർ, ഡോ. മിന്നു. എന്നിവർ നേതൃത്വം നൽകി.
Advertisements