ഏറ്റുമാനൂര്‍ : കുറുമുള്ളൂര്‍ വീര്യംകുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവം വ്യാഴാഴ്ച മുതല്‍ 13- വരെ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വീര്യംകുളങ്ങരഅമ്മയുടെ ഒന്‍പത് രൂപഭാവങ്ങള്‍ ദേവിഭാഗവതത്തില്‍ വര്ണ്ണിച്ചിരിക്കുന്നതുപോലെ ചന്ദനം ചാര്‍ത്തി അണിയിച്ചൊരുക്കുന്ന നവദുര്‍ഗ്ഗ നവാഹചാര്ത്ത് ഒക്ടോബര്‍ നാല് മുതല്‍ 12- വരെ നടക്കും.
ക്ഷേത്രങ്ങളില്‍ അപൂവ്വമായി മാത്രം നടക്കുന്ന ചടങ്ങാണിത്. ക്ഷേത്രത്തില്‍ പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന നവരാത്രി മണ്ഡപത്തില്‍ ദിവസവും സംഗീതാരാധനയും, ക്ഷേത്രകലകള്‍ അവതരിപ്പിക്കുന്നതിന് അവസരവും ഒരുക്കിയിരിയിട്ടുണ്ട്.ഒക്ടോബര്‍ 10-ന് പൂജവയ്പ്പ്, 12- ന് മഹാനവമി ദര്‍ശനം, 13- ന് രാവിലെ പൂജയെടുപ്പോടെ വിദ്യാരംഭത്തിന് തുടക്കംകുറിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വീര്യംകുളങ്ങര ഭക്തജനസംഘംപ്രസിഡന്റ് കേശവന് നായര്ആക്കല്പറമ്പില്,വൈസ് പ്രസിഡന്റ്അശോകന്‍ ആശാഭവന്, പ്രോഗ്രംകമ്മറ്റികണ്വീനര് മുരളിവേങ്ങത്ത് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.