കടുത്തുരുത്തി :കഴിഞ്ഞ 58 വർഷമായി ഒരേ സ്റ്റോപ്പിൽ നിന്ന് ഒരേ സ്ഥലത്തേക്ക് ട്രെയിൻ യാത്ര നടത്തുന്ന ഒരു കുറുപ്പന്തറ സ്വദേശിയുണ്ട്.. എറണാകുളത്ത് ബിസിനസുകാരനായ പോൾ.ജെ.മാൻവെട്ടം എന്ന കുറുപ്പുന്തറക്കാരനാണ് ആ യാത്രക്കാരൻ. ഇന്ന് റെയിൽവേ യാത്രക്കാർക്ക് കിട്ടുന്ന സൗകര്യങ്ങളിൽ പലതും നേടിക്കൊടുത്ത ഓൾ കേരള പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് കൂടിയാണ് പോളേട്ടൻ .കുറുപ്പന്തറ സ്റ്റേഷനിൽ നിന്നും എറണാകുളത്തേക്കുള്ള കെ ജെ പോളിന്റെ യാത്ര ഇന്നും ഇന്നലെയും ഒന്നും തുടങ്ങിയതല്ല. കണ്ണട കടയിലെ ജോലിക്കാരനായിരുന്ന 1967ലെ ആ 16 കാരനെ കെ ജെ പോൾ കൃത്യമായി ഓർത്തെടുക്കുന്നുണ്ട്. സഹയാത്രികരോട് സംസാരിക്കാതെ ചിരിക്കാതെ ഇദ്ദേഹത്തെ ഒരിക്കലും കാണാൻ കഴിയില്ല. ഇന്ന് ട്രെയിൻ യാത്രക്കാർ അനുഭവിക്കുന്ന പല സൗകര്യങ്ങളും ഒരുക്കിത്തന്ന കെ ജെ പോളിനെ കുറിച്ച് സഹയാത്രികർക്ക് എത്ര പറഞ്ഞാലും മതിയാവില്ല.