കോട്ടയം: കേരളത്തിന്റെ സ്വന്തമായ കറുത്ത പൊന്നിന് പൊന്നും വില. കിലോയ്ക്കു അറുനൂറ് രൂപ വരെ വില ഉയർന്നതോടെ നാടൻ കുരുമുളകെന്ന പേരിൽ വിപണിയിൽ വ്യാജനും സജീവമായതായി ആരോപണം ഉയർന്നിട്ടുണ്ട്. നമ്മുടെ നാട്ടിലെ കർഷകർ സ്വപ്‌ന വില പ്രതീക്ഷിക്കുമ്പോഴാണ് വിലയിടിയ്ക്കാൻ വ്യാപകമായി വ്യാജൻ ഇറക്കാൻ ശ്രമം നടക്കുന്നത്.
വിപണിയിൽ കുരുമുളകിന് നിലവിൽ അറുനൂറ് രുപ വരെ എത്തിയിട്ടുണ്ട്. വിപണിയിൽ ഇനിയും കുരുമുളക് വില വർദ്ധക്കുമെന്നുതന്നെയാണ് വ്യാപാരികളുടെ വിലയിരുത്തൽ. നിലവിൽ അറുനൂറ് കടന്ന കുരുമുളക് വിപണി, ഉടൻ തന്നെ ആയിരം കടന്നു കുതിയ്ക്കുമെന്നാണ് പ്രതീക്ഷക്കുന്നത്. അതുകൊണ്ടു തന്നെ കർഷകരും പ്രതീക്ഷയിലാണ്. വിപണി കീഴടക്കി കുരുമുളക് കുതിക്കുമെന്നു പ്രതീക്ഷിക്കുന്ന കർഷകർക്ക് തിരിച്ചടിയായിരിക്കുകയാണ് അനധികൃതമായി ബിൽ പോലുമില്ലാതെ മറ്റു രാജ്യങ്ങളിൽ നിന്നും എത്തിക്കുന്ന കുരുമുളക്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിയറ്റ്‌നാമിൽ നിന്നും തായ്‌ലൻഡ് വഴി രാജ്യത്തേയ്ക്ക് എത്തിക്കുന്ന കുരുമുളകാണ് ഇപ്പോൾ സാധാരണക്കാരായ കർഷകർക്ക് വെല്ലുവിൡയായി മാറിയിരിക്കുന്നത്. വിയറ്റനാമിൽ നിന്നും തായ്‌ലൻഡ് വഴി ബർമ്മ അതിർത്തിയായ മോറായിലാണ് ആദ്യം കുരുമുളക് എത്തിക്കുന്നത്. തുടർന്ന്, മോറാ വഴി രാജ്യത്ത് എത്തിക്കുന്ന കുരുമുളക് ബിൽ പോലുമില്ലാതെയാണ് വിൽപ്പന നടത്തുന്നത്. ഇത് കൂടാതെ മിസോറാം, മണിപ്പൂർ അതിർത്തി വഴിയും രാജ്യത്തേയ്ക്ക് വ്യാപകമായി കുരുമുളക് എത്തിക്കുന്നുണ്ട്.
ഇത് കൂടാതെയാണ് വിയറ്റ്‌നാമിൽ നിന്നും ശ്രീലങ്കയിൽ എത്തുകയും, ശ്രീലങ്കയിൽ നിന്നും വ്യാജമായി സർട്ടിഫിക്കറ്റോട് കൂടി കുരുമുളക് രാജ്യത്തേയ്ക്ക് എത്തുകയും ചെയ്യുന്നതായും കർഷകർ പറയുന്നു. രാജ്യത്തെ നാടൻ കുരുമുളകിന് കിലോയ്ക്ക് 600 രൂപ നിലവിലുണ്ട്. ഇത് വരും ദിവസങ്ങളിൽ ആയിരം രൂപ വരെ ഉയർന്നേയ്ക്കാമെന്നും കർഷകരും വ്യാപാരികളും പറയുന്നു. ഈ സാഹചര്യത്തിൽ കർഷകരെ സഹായിക്കാനുള്ള അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് ആവശ്യം ഉയരുന്നത്. വിഷയത്തിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ബില്ലില്ലാതെ അടക്കം കേരളത്തിൽ ഇറക്കുമതി ചെയ്യുന്ന കുരുമുളക് തടയാൻ നടപടി സ്വീകരിക്കണമെന്നും കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി റാഷിദ് ഈരാറ്റുപേട്ട ആവശ്യപ്പെട്ടു.