കുറവിലങ്ങാട് ഗ്രാമപഞ്ചായത്തില്‍ എസ്.എസ്.എല്‍.സി പ്ലസ് ടു വിദ്യാർത്ഥികളെ ആദരിക്കുന്നു:  പ്രതിഭാ സംഗമം ജൂലായ് നാലിന് 

കുറവിലങ്ങാട് : കുറവിലങ്ങാട് ഗ്രാമപഞ്ചായത്തില്‍ എസ്.എസ്.എല്‍.സി പ്ലസ് ടു കോഴ്‌സുകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങിയ വിദ്യാര്‍ത്ഥികളെയും, മികച്ച അദ്ധ്യാപകനുള്ള സംസ്ഥാന അവാര്‍ഡ് ജോതാവ് പി.പി നാരായണന്‍ നമ്പൂതിരിയേയും ,ജര്‍മ്മനിയില്‍ വച്ച് നടന്ന സ്‌പെഷ്യല്‍ ഒളിംപിക്‌സില്‍ ഫുട്‌ബോള്‍ മത്സരത്തില്‍ നാലാം സ്ഥാനം കരസ്ഥമാക്കിയ നാടുകുന്ന് സ്‌പെഷ്യല്‍ സ്‌കൂള്‍ വാിദ്യാര്‍ത്ഥി ആദര്‍ശ് സണ്ണിയേയും കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍  ജൂലായ് നാല് ചൊവ്വാഴ്ച ആദരിക്കും.

Advertisements

എം.ജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ.അരവിന്ദ കുമാര്‍ പ്രതിഭ സംഗമം ഉദ്ഘാടനം ചെയ്ത് പുരസ്‌ക്കാര വിതരണം നടത്തും. പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി അദ്ധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് അല്‍ഫോന്‍സാ ജോസഫ് ,നിര്‍മ്മല ജിമ്മി, പി.സി കുര്യന്‍ , കൊച്ചുറാണി സെബാസ്റ്റ്യന്‍, സ്സെി സജീവ്, സന്ധ്യ സജികുമാര്‍,എം.എന്‍. രമേശന്‍, സിന്‍സി മാത്യു,വിനു കുര്യന്‍, ഡാര്‍ളി ജോജി,കമലാസനന്‍ ഇ.കെ,ജോയിസ് അലക്‌സ്, ലതിക സാജു, രമാ രാജു, ബിജു ജോസഫ്, ബേബി തൊണ്ടാംകുഴി, എം.എം. ജോസഫ്, സെക്രട്ടറി പ്രദീപ് എന്‍, ഡോ.റ്റി.റ്റി മൈക്കിള്‍ എന്നിവര്‍ പ്രസംഗിക്കും

Hot Topics

Related Articles