ഇന്നു മുതൽ കുറവിലങ്ങാട് ടൗൺ കൂടുതൽ പ്രകാശിക്കും

കുറവിലങ്ങാട് : കോഴാ മുതൽ പാറ്റാനി ജംഗ്ഷൻ വരെ വെളിച്ചത്തിൻ്റെ പൂരം ‘ കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് സി.എസ്.ആർ ഫണ്ട് ഉപയോഗിച്ചു നടത്തിയ വെളിച്ച വിപ്ലവമാണ് ഇത്.

Advertisements

പുതിയതായി സ്ഥാപിച്ച തെരുവുവിളക്കുകളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് മിനി മത്തായി നിർവ്വഹിച്ചു പദ്ധതിയിൽ പെടുത്തി 71 ലൈറ്റുകൾ പുതിയതായി സ്ഥാപിച്ചു. കെ എസ് ടി പി യുടെ ഉപയോഗശൂന്യമായി കിടന്ന 17 ‘ ലൈറ്റുകൾ ആണ് ടൗണിലും പരിസരത്തുമായി സ്ഥാപിച്ചിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൂടാതെ കെ എസ് ഇ ബി യുടെ വൈദ്യുത പോസ്റ്റുകളിൽ 60 ൽ അധികം ലൈറ്റുകൾ പഞ്ചായത്തിൻ്റെ ചെലവിൽ തെളിയ്ക്കുന്നുണ്ട്. 7 മീറ്റർ ഉയരമുള്ള വൈദ്യുത കാലുകളിൽ 17 എണ്ണം ഇരട്ട കൈകളുള്ളവയാണ്. 50w എൽ.ഇ.ഡി ബൾബുകളാണ് സ്ഥാപിച്ചിരിക്കുന്നത്. 22 ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.

Hot Topics

Related Articles