2 രൂപയ്ക്ക് ഒരു ലീറ്റർ ശുദ്ധജലം,5 രൂപയ്ക്ക് 5 ലീറ്റർ ;ഇപ്പോൾ കാറ്റ് മാത്രം ;കുറവിലങ്ങാട് വാട്ടർ എടിഎമ്മി നോക്കുകുത്തി

കുറവിലങ്ങാട് :പൊരിവെയിലിൽ കുറവിലങ്ങാട് പഞ്ചായത്ത് ബസ് സ്റ്റാൻഡിലെ വാട്ടർ എടിഎമ്മിനു മുന്നിലെത്തി ശുദ്ധജലം എടുക്കാം എന്നു കരുതിയാൽ നിങ്ങൾക്കു തെറ്റി. 3 വർഷം മുൻപ് 12 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച എടിഎം ഇപ്പോൾ വെറും നോക്കുകുത്തി.

Advertisements

ആദ്യഘട്ടത്തിൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്തും കുറവിലങ്ങാട് ഗ്രാമപഞ്ചായത്തും ചേർന്നു മുടക്കിയത് 12 ലക്ഷം. പിന്നീട് പലതവണയായി അറ്റകുറ്റപ്പണി. ഇപ്പോൾ വെള്ളം ഇല്ലാത്ത വാട്ടർ എടിഎം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആഘോഷത്തോടെയായിരുന്നു തുടക്കം. 2 രൂപ നാണയം ഉപയോഗിച്ചാൽ ഒരു ലീറ്റർ ശുദ്ധജലവും 5 രൂപ നാണയം ഉപയോഗിച്ചാൽ 5 ലീറ്റർ വെള്ളവും ലഭിക്കും എന്ന ഉറപ്പ് പാലിക്കപ്പെട്ടത് ആദ്യ ഒന്നോ രണ്ടോ മാസം മാത്രം.സ്കൂൾ വിദ്യാർഥികൾക്കു സൗജന്യമായി ശുദ്ധജലം നൽകുമെന്നും ഇതിനായി സ്മാർട്ട് കാർഡുകൾ വിതരണം ചെയ്യുമെന്നും ഉറപ്പ് നൽകിയിരുന്നു. ഒന്നും സംഭവിച്ചില്ല.

നാണയം നിക്ഷേപിക്കുന്ന 2 കൗണ്ടറുകളും കാർഡ് ഉപയോഗിക്കാവുന്ന ഒരു കൗണ്ടറും എടിഎം യന്ത്രത്തിൽ ഉണ്ട്. 6 ഘട്ടങ്ങളിലെ ശുചീകരണത്തിനു ശേഷം ലഭിക്കുന്ന ശുദ്ധജലം ആണ് നൽകിയത്. മണിക്കൂറിൽ 1000 ലീറ്റർ വെള്ളം വിതരണം ചെയ്യുകയായിരുന്നു ലക്ഷ്യം. പക്ഷേ പാതിവഴിയിൽ പദ്ധതി മുടങ്ങി.

ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 9 ലക്ഷം രൂപയും കുറവിലങ്ങാട് പഞ്ചായത്തിന്റെ 3 ലക്ഷം രൂപയും വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്. പഞ്ചായത്തിനു നടത്തിപ്പ് ചുമതല.

പ്രവർത്തനരഹിതമായ വാട്ടർ എടിഎം കൗണ്ടറിനു മുന്നിൽ മാലിന്യം തള്ളുന്നതും ഇപ്പോൾ പതിവായി.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 2019ല്‍ ​നി​ര്‍​മ്മാണം പൂ​ര്‍​ത്തീ​ക​രി​ച്ച് പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ വാ​ട്ട​ര്‍ എ​ടി​എം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റി​യ​ത് ആ​ഴ്ച​ക​ള്‍​ക്ക് മു​ന്‍​പ് മാ​ത്ര​മെ​ന്ന് കുറവിലങ്ങാട് ഗ്രാമപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി മ​ത്താ​യി പ​റ​ഞ്ഞു.ത​ക​രാ​റി​ലാ​യ എ​ടി​എം അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തേ​ണ്ട​ത് ഗ്രാമപ​ഞ്ചാ​യ​ത്താ​ണെ​ന്ന നി​ല​പാ​ട് ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​സി​ഡ​ന്‍റ് ഇ​ത്ത​ര​ത്തി​ല്‍ പ്ര​തി​ക​രി​ച്ച​ത്.

ജ​ന​കീ​യ ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് വാ​ട്ട​ര്‍ എ​ടി​എം പ്ര​വ​ര്‍​പ്പി​ക്കു​ന്ന​തി​നു​ള്ള നീ​ക്ക​ങ്ങ​ള്‍ ന​ട​ത്തി​യ​പ്പോ​ഴാ​ണ് അ​തി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശം സം​ബ​ന്ധി​ച്ച രേ​ഖ​ക​ള്‍ ആ​വ​ശ്യ​മാ​യി​വ​ന്ന​ത്. തു​ട​ര്‍​ന്ന് ആ​ഴ്ച​ക​ള്‍​ക്ക് മു​ന്‍​പു​മാ​ത്രം ഗ്രാമപ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലാ​ക്കി ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തെ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി സ്പി​ല്‍​ഓ​വ​ര്‍ പ​ദ്ധ​തി​യാ​യി വാ​ട്ട​ര്‍ എ​ടി​എം അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്താ​നാ​ണ് നീ​ക്ക​മെ​ന്ന് പ്ര​സി​ഡ​ന്‍റ് പ​റ​യു​ന്നു.

2.5 ല​ക്ഷം രൂ​പ ഇ​തി​നാ​യി വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും പ്ര​സി​ഡ​ന്‍റ് മി​നി മ​ത്താ​യി പ​റ​ഞ്ഞു.
കു​റ​ഞ്ഞ​വി​ല​യി​ല്‍ ശു​ദ്ധ​ജ​ലം ല​ഭ്യ​മാ​ക്കു​ന്ന പ​ദ്ധ​തി വീ​ണ്ടും പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങു​ന്ന​തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് നാ​ട്.

Hot Topics

Related Articles