കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തല്‍. കഴുത്തില്‍ മുറുകെ പിടിച്ച് ശ്വാസം മുട്ടിച്ചതാണ് യുവതി മരിക്കാന്‍ കാരണമെന്ന് പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ വ്യക്തമായി. ആശുപത്രിയില്‍ തന്നെയുള്ള മറ്റൊരു അന്തേവാസിയാണ് കൊലപാതകം നടത്തിയത്. പ്രതിയുടെ മാനസികാരോഗ്യ നില പരിശോധിച്ച ശേഷമാകും തുടര്‍ നടപടികള്‍.
മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാരോട് കൂടിയാലോചിച്ച ശേഷം അറസ്റ്റ് നടപടികള്‍ ഉണ്ടാകുമെന്നും കോഴിക്കോട് സിറ്റി ഡപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ആമോസ് മാമന്‍ പറഞ്ഞു. മാനസികാരോഗ്യ കേന്ദ്രത്തില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തുന്നുണ്ട്. സംഭവത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. എഡിഎംഒ ഡോ പിയൂഷ് നമ്പൂതിരിക്കാണ് അന്വേഷണ ചുമതല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യുവതിയുടെ തലയ്ക്ക് പിന്നില്‍ അടിയേറ്റതിന്റെ പാടുകള്‍ കണ്ടെത്തിയിരുന്നു. തലയ്ക്ക് പിന്നിലാണ് അടിയേറ്റ പാടുള്ളത്. ദേഹമാസകലം നഖക്ഷതമുണ്ട്. മഹാരാഷ്ട്ര സദശിനിയായ ജിയറാം ജിലോട്ടി(30)നെയാണ് ഡോക്ടര്‍ പരിശോധനയ്‌ക്കെത്തിയപ്പോള്‍ ഫൊറന്‍സിക് വനിതാ വാര്‍ഡിലെ 10-ാം നമ്പര്‍ സെല്ലില്‍ മരിച്ച നിലയില്‍ കണ്ടത്. ബുധനാഴ്ച്ച രാത്രി സഹതടവുകാരിയുമായി കിടക്കാനുള്ള സ്ഥലത്തെച്ചൊല്ലി അടിയുണ്ടാക്കിയതായി സൂപ്രണ്ട് പറഞ്ഞിരുന്നു. ഇരുവരെയും സെല്‍ മാറ്റിയിരുന്നു. അടിയുണ്ടാക്കിയ സഹതടവുകാരിയുടെ മുക്കില്‍ നിന്ന് രക്തം വന്നതിനാല്‍ ഇവരെ മാത്രമാണ് പരിശോധിച്ചത്. ജിയറാം ജിലോട്ടിനെ പരിശോധിച്ചിരുന്നില്ല. ഭര്‍ത്താവ് ഉപേക്ഷിച്ച ഇവര്‍ക്ക് ഒരു കുട്ടിയുണ്ട്. അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന ഇവര്‍ കുട്ടിയെ ഉപദ്രവിക്കുന്നത് കണ്ടാണ് പോലീസ് ജനുവരി 28ന് കുതിരവട്ടത്ത് എത്തിച്ചത്.