കറുകച്ചാൽ :ആർദ്രതയും മനസ്സലിവുമില്ലാത്ത മതബോധം തിരുത്തപ്പെടേണ്ടതാണെന്നും, ശരിയായ ദൈവവിചാരം സ്ഥായിയായ കാഴ്ചപ്പാടിലേക്കും ത്യാഗത്തിൽ അധിഷ്ഠിതമായ കർമ്മപദത്തിലേക്ക് നയിക്കേണ്ടതാണെന്നും മാർത്തോമ്മാ സഭാ കോട്ടയം – കൊച്ചി ഭദ്രാസന അദ്ധ്യക്ഷൻ ഡോ. എബ്രഹാം മാർ പൗലോസ് അഭിപ്രായപ്പെട്ടു.
കൂത്രപ്പള്ളി ജെറുസലേം ഇടവകയുടെ നവീകരിച്ച ദൈവാലയ പ്രതിഷ്ഠാ ശുശ്രൂഷയ്ക്ക് ശേഷം നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇടവകയുടെ 113 -ആം വാർഷികത്തോട് അനുബന്ധിച്ചു നടന്ന പ്രതിഷ്ഠാ സമ്മേളനത്തിൽ ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് മുഖ്യ പ്രഭാഷണം നടത്തി.
ഇടവക വികാരി റവ. സാം ടി. പണിക്കർ അദ്ധ്യക്ഷനായി .വികാരി ജനറാൾ റവ. മാത്യു ജോൺ, പഞ്ചായത്ത് അംഗം സുധ തങ്കച്ചൻ , റവ. റോബിൻ വർഗീസ്, റവ. ഡാനിയേൽ ടി. ഫിലിപ്പ്, റവ. ജോജി തോമസ്, ജോസഫ് ഇലവുംമൂട്, ജോസി കുര്യൻ, സൂസമ്മ തോമസ്, ആകാശ് കെ. ജോസി, ജോസഫ് ഇലവുംമുട് എന്നിവർ പ്രസംഗിച്ചു.
കുടുംബ ജീവിതത്തിൽ
50 വർഷം, 75 വയസ്സ് പൂർത്തിയാക്കിയവരെയും ആദരിച്ചു.