കോടിമത കാർജീനിൽ കുട്ടനാടൻ ഫുഡ് ഫെസ്റ്റ്; രുചിയുടെ ആഘോഷം നടക്കുന്നത് ഒക്‌ടോബർ 19 മുതൽ 30 വരെ; കുട്ടനാടൻ രുചികൾ ആസ്വദിച്ച് ആഘോഷമാക്കാം

കോടിമത കാർജീനിൽ കുട്ടനാടൻ ഫുഡ് ഫെസ്റ്റ്. ഒക്‌ടോബർ 19 മുതൽ 30 വരെ ഫുഡ് ഫെസ്റ്റ് നടക്കും. കുട്ടനാടിന്റെ രുചി വൈവിദ്ധ്യവുമായാണ് ഇപ്പോൾ ഫുഡ് ഫെസ്റ്റ് നടക്കുക. കുട്ടനാടിന്റെ തനത് നാടൻ വിഭവങ്ങളാണ് കാർജീനിൽ 11 ദിവസം ലഭിക്കുക. നാൽപ്പതിലധികം കുട്ടനാടൻ വിഭവങ്ങളാണ് രുചി വൈവിധ്യം തീർക്കുന്ന കുട്ടനാടൻ ഫുഡ് ഫെസ്റ്റിൽ ഒരുക്കുന്നത്. കുട്ടനാടൻ മാതൃകയിൽ കുട്ടനാടൻ വള്ളങ്ങളും പ്രകൃതി ഭംഗിയും ഒരുക്കിയാണ് ഇവിടെ കുട്ടനാടൻ ഫുഡ് ഫെസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. കോട്ടയം ജില്ലയിൽ ഏറ്റവും ഭംഗിയോടു കൂടി പ്രകൃതിയ്ക്ക് അനുയോജ്യമായ രീതിയിൽ രുചി ആസ്വദിയ്ക്കാൻ അവസരം ഒരുക്കുന്നത് കാർജീനിലാണ്. ഈ പ്രകൃതി ഭംഗിയ്ക്ക് മാറ്റ് കൂട്ടിയാണ് കുട്ടനാടൻ ഫുഡ് ഫെസ്റ്റ് അരങ്ങേറുന്നത്.

Advertisements

Hot Topics

Related Articles