കുട്ടനാടിൻ്റെ നാശം ആരംഭിച്ചത് വേമ്പനാട്ടു കായലിനു കുറുകെ തണ്ണീർമുക്കം ബണ്ട് സ്ഥാപിച്ചതോടെ : അഡ്വ. കെ.സുരേഷ് കുറുപ്പ് 

കൊതവറ: വേമ്പനാട്ടു കായലിനു കുറുകെ തണ്ണീർമുക്കം ബണ്ട് സ്ഥാപിച്ചതോടെയാണ് കുട്ടനാടിൻ്റെ നാശം ആരംഭിച്ചതെന്ന് അഡ്വ. കെ.സുരേഷ് കുറുപ്പ്. കൊതവറ സെൻ്റ് സേവ്യേഴ്സ് കോളജിൽ  പുനർജീവനം സംവാദ പരമ്പര ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വികസനം മിത്തോ യാഥാർഥ്യമോ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 38000 ഹെക്ടറായിരുന്ന കായലിൻ്റെ വിസ്തൃതി ഇപ്പോൾ 20600 ഹെക്ടറായി ചുരുങ്ങി. നാട്ടിലെ മാലിന്യം തള്ളുന്ന കേന്ദ്രമായി കായൽ മാറിയതോടെ മത്സ്യസമ്പത്തിനും ശോഷണം സംഭവിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോളജ് മാനേജർ ഫാ. ഷിജോ കോനുപറമ്പൻ അധ്യക്ഷത വഹിച്ചു. സുസ്ഥിര വികസനം മിത്തോ യഥാർഥ്യമോ എന്ന വിഷയത്തിൽ പി. ഇസെഡ് തോമസ് ക്ലാസ് നയിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി.എസ്.പുഷ്പമണി, പഞ്ചായത്ത് അംഗം ഷീജഹരിദാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്.ബിജു,കോളജ് പ്രിൻസിപ്പൽ ഡോ. ജിംസൺ ഡി.പറമ്പൻ, വൈസ് പ്രിൻസിപ്പൽ  പ്രഫ. പി. സി.രവിശങ്കർ, ഡോ. ടോമിജോസഫ്, അധ്യാപിക പാർവതി ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles