എടത്വ:എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയൻ
വനിതാ സംഘത്തിൻ്റെ നേതൃത്വത്തിൽ വനിതാ സംഗമം ഞായറാഴ്ച രാവിലെ 10 മണിക്ക് കരുമാടി 13 നമ്പർ എസ്.എൻ.ഡി.പി ശാഖയോഗം ഹാളിൽ നടന്നു.കാലഘട്ടത്തിൻറെ വെല്ലുവിളികളെ അതിജീവിക്കാൻ വനിതകളെ പ്രാപ്തരാക്കുന്നതിനും,മയക്കുമരുന്നിനും, അന്ധവിശ്വാങ്ങൾക്കും എതിരെ പോരാട്ടം ശക്തിപ്പെടുത്തുന്നതിനുമായി നടത്തിയ വനിതാ സംഗമത്തിൽ യൂണിയൻ പരിധിയിലെ നാൽപത് ശാഖയയോഗങ്ങളിൽ നിന്നുമായി ആയിരത്തിൽ പരം വനിതകൾ പങ്കെടുത്തു.
വനിതാ സംഗമം ഉദ്ഘാടനം യൂണിയൻ ചെയർമാൻ പച്ചയിൽ സന്ദീപ് നിർവഹിച്ചു.യൂണിയൻ വനിതാ സംഘം പ്രസിഡൻറ് സി.പി ശാന്ത അധ്യക്ഷത വഹിച്ചു.യൂണിയൻ കൺവീനർ അഡ്വ:പി. സുപ്രമോദ് സംഘടന സന്ദേശം നൽകി.യോഗം കൗൺസിലറും കേന്ദ്ര വനിതാ സംഘം വൈസ് പ്രസിഡണ്ടുമായ ഷീബ ടീച്ചർ ക്ലാസിന് നേതൃത്വം നൽകി. യൂണിയൻ വൈസ് പ്രസിഡൻറ് മോഹൻദാസ് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ എം.ബാബു,എ ജി.സുഭാഷ്, സന്തോഷ് വേണാട് ,ഉമേഷ് കൊപ്പാറ,സിമ്മി ജിജി.മൈക്രോ ഫിനാൻസ് കോർഡിനേറ്റർ വിമല പ്രസന്നൻ യൂണിയൻ വനിതാ സംഘം വൈസ് പ്രസിഡൻറ് ശ്രീജ രാജേഷ്,
കൗൺസിലർമാരായ വിജയമ്മ രാജൻ,സുജി സന്തോഷ്,രാജലക്ഷ്മി ഓമനക്കുട്ടൻ, സുജാ ഷാജി,അമ്പിളി അനിൽകുമാർ, സുശീല മോഹനൻ,സിന്ധു മഹേശൻ വത്സലാ രാജേന്ദ്രൻ,യൂത്ത് മൂവ്മെൻറ് യൂണിയൻ ചെയർമാൻ ഉണ്ണികുട്ടൻ പച്ച, കൺവീനർ വികാസ് വി.ദേവൻ, യൂണിയൻ സൈബർ സേന ചെയർമാൻ പീയൂഷ് പി.പ്രസന്നൻ,കൺവീനർ മോബിൻ റ്റി എന്നിവർ പ്രസംഗിച്ചു.