കുട്ടവഞ്ചി തുഴച്ചിലിനിടെ ഹൃദയാഘാതം : തൊഴിലാളി മരിച്ചു 

കോന്നി: കുട്ടവഞ്ചി തുഴച്ചില്‍ തൊഴിലാളി ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. എലിമുള്ളുംപ്ലാക്കല്‍ കിഴക്കേതില്‍ വീട്ടില്‍ കെ.ഡി. സണ്ണി(43)യാണ് മരിച്ചത്. അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലാണ് സംഭവം.  കുട്ടവഞ്ചി തുഴയുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പിതാവ്: പരേതനായ ഡാനിയേല്‍, മാതാവ്: അന്നമ്മ. സഹോദരങ്ങള്‍: സാം കുട്ടി, ഷൈനി, സാലി. സംസ്‌കാരം പിന്നീട്.

Advertisements

Hot Topics

Related Articles