നെടുങ്കണ്ടം: വിനോദ സഞ്ചാരത്തിനെത്തിയ യുവാവ് റിസോർട്ടിനു സമീപമുള്ള കുളത്തിൽ വീണ് മരണമടഞ്ഞു. കുട്ടിക്കാനം വളഞ്ഞാംങ്കാന ത്തുള്ള റി സോർട്ടിൽ വച്ചായിരുന്നു അപകടമുണ്ടായത്. എറണാകുളം പള്ളുരുത്തി കണ്ണമാലി ചെറിയ കടവ് ഭാഗത്ത് അറയ്ക്ക്ൽ വീട്ടിൽ ആൽവിന്റെ മകൻ നിഥിൻ(30) ആണ് കഴിഞ്ഞ ദിവസം വിനോദ സഞ്ചാരത്തിന് കുട്ടിക്കാനത്ത് എത്തിയത് ഡ്രൈവർ ഉൾപ്പെടെ 11 പേരുള്ള സംഘമായിരുന്നു.
ഇവർ ഇന്നു രാവിലെ തിരികെ പോകാൻ തയ്യാറാകുമ്പോഴാണ് നിഥിൻ കുളത്തിൽ വീണ നിലയിൽ കണ്ടെത്തിയത് തുടർന്ന് പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിക്കുയാണുണ്ടായത്. അവിടെ വച്ച് മരണമടഞ്ഞു. പീരുമേട് പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി ഏറണാകുളത്തേക്ക് പോസ്റ്റ് മാർട്ടത്തിനയച്ചു.