മൂലവട്ടം കുറ്റിക്കാട് ദേവീക്ഷേത്രത്തിൽ പത്താമുദയ മഹോത്സവത്തിന് തുടക്കം; സുരേഷ് ഗോപി ഭദ്രദീപ പ്രകാശനം നടത്തി; ഇന്ന് ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറ്റ്

കോട്ടയം: മൂലവട്ടം കുറ്റിക്കാട് ദേവീക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തിന് തുടക്കമായി. ഉത്സവത്തിന്റെ ഭാഗമായി നടന്ന ചടങ്ങുകൾ സിനിമാ താരം സുരേഷ് ഗോപി ഭദ്രദീപ പ്രകാശനത്തോടെ ഉദ്ഘാടനം ചെയ്തു. ഉത്സവത്തിന്റെ കൊടിയേറ്റ് ദിവസമായ ഏപ്രിൽ 22 ശനിയാഴ്ച വൈകിട്ട് 5.50 നും ആറിനും മധ്യേക്ഷേത്രത്തിൽ കൊടിയേറ്റ് നടക്കും. ക്ഷേത്രം തന്ത്രി നിര്യാനന്ദ അഡിഗയുടെയും മേൽശാന്തി അറയ്ക്കൽമഠം സുധി ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുക. ക്ഷേത്രത്തിൽ വെന്നിമല അനിൽകുമാറിന്റെയും സംഘത്തിന്റെയും പഞ്ചവാദ്യം നടക്കും.

Advertisements

ഉത്സവത്തിന് മുന്നോടിയായി ക്ഷേത്രത്തിൽ അയ്മനം പ്രസാദ് പ്രാപ്പുഴ ബാബു എന്നിവരുടെ തോറ്റംപാട്ട് നടക്കും. വൈകിട്ട് അഞ്ചു മുതൽ കാപ്പുകെട്ട് നടക്കും. ഉച്ചയ്ക്ക്മൂന്നിന് ക്ഷേത്രത്തിൽ കൊടിയും കൊടിക്കയറും സമർപ്പിക്കും. രാവിലെ 10.30 ന് അലങ്കാര പൂജയും ഉണ്ടാകും. വൈകിട്ട് ഏഴിനു നടക്കുന്ന സാംസ്‌കാരിക സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ടോപ്പ് സിംഗർ ഗായിക സീതാലക്ഷ്മി കലാപരിപാടികൾ ഉദ്ഘാടനം ചെയ്യും. ക്ഷേത്രം തന്ത്രി നിത്യാനന്ദ അഡിഗ അനുഗ്രഹ പ്രഭാഷണം നടത്തും.

Hot Topics

Related Articles