കോഴിക്കോട്: കുറ്റിക്കാട്ടൂരില്‍ ഷോക്കേറ്റ് മരിച്ച മുഹമ്മദ് റിജാസിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി 25 ലക്ഷം രൂപ നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കെ.എസ്.ഇ.ബിയുടെ അനാസ്ഥയാണ് യുവാവിന്റെ മരണത്തിനിടയാക്കിയതെന്ന് ചെന്നിത്തല വിമർശിച്ചു.കുറ്റിക്കാട്ടൂർ എ.ഡബ്ല്യു കോളജ് ജങ്ഷനില്‍ കെട്ടിടത്തിന്റെ ഷെഡില്‍നിന്ന് വൈദ്യുതാഘാതമേറ്റാണ് യുവാവ് മരിച്ചത്. മരണം കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലമാണെന്ന് ഇലക്‌ട്രിക്കല്‍ ഇൻസ്‌പെക്ടറേറ്റിന്റെ റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നല്‍കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
Advertisements