കോട്ടയം: മൂലവട്ടം കുറ്റക്കാട് ദേവീക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തിന്റെ ഭാഗമായുള്ള കുംഭകുട ഘോഷയാത്ര ഇന്ന് നടക്കും. കുറ്റിക്കാട് ക്ഷേത്രത്തിൽ നിന്നടക്കം 14 ഉപപാട്ടമ്പലങ്ങളിൽ നിന്നുള്ള കുംഭകുട ഘോഷയാത്രകളാണ് ഇന്ന് നടക്കുക. വിവിധ പാട്ടമ്പലങ്ങളിൽ നിന്നുള്ള ഘോഷയാത്രകൾ മണിപ്പുഴയിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ സംഗമിക്കും. തുടർന്ന്, ഈ ഘോഷയാത്രകൾ മണിപ്പുഴയിൽ നിന്നും കുറ്റിക്കാട് ക്ഷേത്രത്തിലേയ്ക്ക് ഘോഷയാത്രയായി കടന്നു പോകും. ക്ഷേത്രത്തിലേത് അടക്കം ഇരുപതോളം കൊമ്പന്മാരാണ് ഉത്സവത്തിനായി എത്തിയിരിക്കുന്നത്. വർഷത്തിൽ ഒരിക്കൽ ആഘോഷത്തോടെ നടക്കുന്ന ഘോഷയാത്രയ്ക്കായി നാട് ഇപ്പോൾ കാത്തിരിക്കുകയാണ്.
Advertisements