കോഴിക്കോട്: കുറ്റ്യാടിയിൽ ഡ്യൂട്ടിക്കിടെ പൊലീസുകാരൻ ആത്മഹത്യ ചെയ്യാൻ കാരണം ജോലി സമർദ്ദമെന്ന് ആരോപിച്ച് കുടുംബം രംഗത്ത്. സിനീയർ സിവിൽ പൊലീസ് ഓഫിസർ എം പി സുധീഷ് ആണ് മരിച്ചത്. സുധീഷിൻ്റെ മൊബൈൽ ഫോൺ കാണാതായെന്നും കുടുംബം പറയുന്നു.
രാവിലെ പതിനൊന്ന് മണിയോടെ സുധീഷിനെ ഡ്യൂട്ടിക്കിടെ കാണാതാവുകയായിരുന്നു. പിന്നീട് പൊലീസ് സ്റ്റേഷന് സമീപമുള്ള കെട്ടിടത്തിൽ വൈകുന്നേരത്തോടെ തൂങ്ങി മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തുക ആയിരുന്നു. ഇന്നലെ രാത്രി മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി മൃതദേഹം സംഭവ സ്ഥലത്ത് നിന്ന് മാറ്റുന്നത് നാട്ടുകാർ തടഞ്ഞിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാർ തടഞ്ഞത്. രാത്രിയിൽ ഇൻക്വസ്റ്റ് നടത്തിയതിന് പിന്നിൽ ദുരൂഹതയുണ്ടെന്നും നാട്ടുകാർ ആരോപിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്കാണ് മാറ്റാനായിരുന്നു ശ്രമം. എന്നാൽ നൂറോളം വരുന്ന നാട്ടുകാർ ഇത് തടയുകയായിരുന്നു. അതിനിടെയാണ് മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബവും രംഗത്തെത്തുന്നത്.