കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപ്പിടിത്തം : കാരണം ഷോർട് സർക്യൂട്ടെന്ന് റിപ്പോർട്ട് 

മംഗഫ് : കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപ്പിടിത്തത്തിന് കാരണം ഷോർട് സർക്യൂട്ടെന്ന് റിപ്പോർട്ട്. കുവൈത്ത് ഫയർഫോഴ്സ് അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.ഗാർഡ് റൂമില്‍ നിന്നാണ് തീപ്പിടിത്തം ഉണ്ടായതെന്നും ഫയർഫോഴ്സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. തെക്കന്‍ കുവൈറ്റിലെ  മംഗഫില്‍ കമ്ബനി ജീവനക്കാര്‍ താമസിച്ച കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. അപകടത്തില്‍ മരിച്ചത് 49 ഇന്ത്യക്കാരെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ഇതില്‍ 46 പേരെ തിരിച്ചറിഞ്ഞു. മൂന്ന് പേരെ തിരിച്ചറിയാനുണ്ടെന്നും നോര്‍ക്ക റൂട്ട്‌സ് സിഇഒ അജിത് കോളശ്ശേരി അറിയിച്ചു. 25 മലയാളികള്‍ മരിച്ചതായാണ് അനൗദ്യോഗിക വിവരം. 23 മലയാളികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. 40 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ഒമ്ബത് പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്നതില്‍ കൂടുതല്‍ പേരും മലയാളികളാണ്.

Advertisements

മരിച്ച 23 മലയാളികളുടെ മൃതദേഹങ്ങളും നാളെ രാവിലെ കൊച്ചിയിലെത്തിക്കും. രാവിലെ 8.30നാണ് മൃതദേഹങ്ങള്‍ എത്തിക്കുക. ഇവിടെ നിന്ന് തയ്യാറാക്കിയിരിക്കുന്ന പ്രത്യേക ആംബുലന്‍സുകളില്‍ മൃതദേഹങ്ങള്‍ വീടുകളില്‍ എത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുള്‍പ്പടെ നാളെ കൊച്ചിയിലെത്തും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിരിച്ചറിഞ്ഞ മലയാളികള്‍

1. കാസര്‍ഗോഡ് ചെര്‍ക്കള കുണ്ടടുക്കം സ്വദേശി രഞ്ജിത്ത് (34)

2. കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ എളബച്ചി സ്വദേശി കേളു പൊന്മലേരി (58)

3. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി നിതിന്‍ കുത്തൂര്‍

4. കണ്ണൂര്‍ ധര്‍മടം സ്വദേശി വിശ്വാസ് കൃഷ്ണന്‍

5. കണ്ണൂർ സ്വദേശി അനീഷ് കുമാർ

6. മലപ്പുറം പുലാമന്തോള്‍ തിരുത്ത് സ്വദേശി എം.പി. ബാഹുലേയന്‍ (36)

7. മലപ്പുറം തിരൂര്‍ കൂട്ടായി സ്വദേശി കോതപറമ്ബ് കുപ്പന്റെ പുരക്കല്‍ നൂഹ് (40)

8. തൃശ്ശൂര്‍ ചാവക്കാട് പാലയൂര്‍ സ്വദേശി ബിനോയ് തോമസ് (44)

9. കോട്ടയം പാമ്ബാടി ഇടിമണ്ണില്‍ സ്റ്റെഫിന്‍ ഏബ്രഹാം സാബു (29)

10. കോട്ടയം പായിപ്പാട് കടുങ്ങാട്ടായ പാലത്തിങ്കല്‍ ഷിബു വര്‍ഗീസ് (38)

11.കോട്ടയം ചങ്ങനാശ്ശേരി ഇത്തിത്താനം ഇളങ്കാവ് ഭാഗത്ത് കിഴക്കേടത്ത് വീട്ടില്‍ ശ്രീഹരി പ്രദീപ് (27)

12. പത്തനംതിട്ട പന്തളം മുടിയൂര്‍ക്കോണം ശോഭനാലയത്തില്‍ ആകാശ് ശശിധരന്‍ നായര്‍ (31)

13. പത്തനംതിട്ട നിരണം സ്വദേശി മാത്യു തോമസ് (54) (ഇപ്പോള്‍ ആലപ്പുഴ പണ്ടനാട് താമസം )

14. പത്തനംതിട്ട കീഴ് വായ്പ്പൂര്‍ നെയ്വേലിപ്പടി സ്വദേശി സിബിന്‍ ടി എബ്രഹാം (31)

15. പത്തനംതിട്ട തിരുവല്ല മേപ്രാല്‍ ചിറയില്‍ കുടുംബാംഗം തോമസ് ഉമ്മന്‍ (37)

16. പത്തനംതിട്ട വള്ളിക്കോട് വാഴമുട്ടം പുളിനില്‍ക്കുന്നതില്‍ വടക്കേതില്‍ പി.വി. മുരളീധരന്‍ (68)

17. പത്തനംതിട്ട കോന്നി അട്ടച്ചാക്കല്‍ സ്വദേശി ചെന്നിശ്ശേരിയില്‍ സജു വര്‍ഗീസ് (56)

18. കൊല്ലം വെളിച്ചിക്കാല വടകോട്ട് വിളയില്‍ ലൂക്കോസ് (സാബു 48)

19. കൊല്ലം ശൂരനാട് വടക്ക് വയ്യാങ്കര തുണ്ടുവിള വീട്ടില്‍ ഷമീര്‍ ഉമറുദ്ദീന്‍ (30)

20. കൊല്ലം പുനലൂര്‍ നരിക്കല്‍ വാഴവിള അടിവള്ളൂര്‍ സാജന്‍ ജോര്‍ജ് (29)

21. കൊല്ലം സ്വദേശി സുരേഷ് എസ്. പിള്ള

22. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അരുണ്‍ ബാബു

23. തിരുവനന്തപുരം സ്വദേശി ശ്രീജേഷ് തങ്കപ്പൻ നായർ

Hot Topics

Related Articles