കുവൈറ്റിൽ ലോക മാതൃഭാഷാ ദിനം ആചരിച്ചു 

കുവൈറ്റ്: എൻഎസ്എസ് കുവൈറ്റ്- മലയാളം മിഷൻ അബുഹലീഫ – മെഹബുള്ള മാതൃഭാഷ സമിതി  ലോക മാതൃഭാഷാ ദിനം ആചരിച്ചു. എൻഎസ്എസ് കുവൈറ്റ് അബുഹലീഫ മെഹബൂള ഏരിയ കോർഡിനേറ്റർ രാജേന്ദ്രൻ ഇടയമ്മേൽ സന്ദേശം നൽകി. മലയാളം മിഷൻ അദ്ധ്യാപകൻ കമൽ രാധാകൃഷ്ണൻ ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എൻഎസ്എസ് കുവൈറ്റ് ജോയിന്റ് സെക്രട്ടറി  ശ്യാം ജി നായർ, ഏരിയാ ജോയിന്റ് കോ ഓർഡിനേറ്റർ സുനേഷ് നായർ എന്നിവർ സംയോജകരായി. രക്ഷകർതൃ പ്രതിനിധികളായ പ്രമോദ് കുമാർ, രഞ്ജിത്ത് നായർ എന്നിവർ കുട്ടികൾക്ക് ആശംസകൾ കൈമാറി. കുട്ടികളുടെ മലയാളം കവിതാ പാരായണം ശ്രദ്ധേയമായിരുന്നു.

Advertisements

Hot Topics

Related Articles