കുവൈറ്റിൽ മലയാളി ദമ്ബതികൾ പരസ്പരം അവളെ ഞാൻ കൊല്ലുമെന്ന് കൂട്ടുകാരികളെ ഫോൺ വിളിച്ച് പറഞ്ഞത് രണ്ട് ദിവസം മുമ്ബ്; കുവൈറ്റിൽ മലയാളി ദമ്ബതികളുടെ മരണം കൊലപാതകം, ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തിയത് സംശയരോഗത്തെത്തുടർന്ന്കുത്തി എന്നായിരുന്നു ഇന്നലെ ദേശീയ മാധ്യമങ്ങളും എല്ലാം റിപ്പോർട്ട് ചെയ്തത്.
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ വാര്‍ത്ത. ഒരാള്‍ കുത്തേറ്റിട്ട് മറ്റൊരാളെ കുത്തിയെന്ന് പറയുമ്ബോള്‍ വിശ്വസിക്കാനായില്ല. കാരണം കുത്തല്‍ക്കുമ്ബോള്‍ തന്നെ ബോധം പോകുമല്ലോ. ബോധം പോയില്ലെങ്കില്‍ പോലും കുത്തുക അസാധ്യമാണ്. ഇന്നലെ ഈ വാര്‍ത്ത ഞാന്‍ റിപ്പോര്‍ട്ട് ചെയ്തതിനു ശേഷം 20ല്‍ അധികം പേര്‍ കുവൈറ്റില്‍ നിന്ന് എന്നോട് സംസാരിച്ചിരുന്നു. ചിലര്‍ ഭര്‍ത്താവിന്റെ പക്ഷം മറ്റു ചിലര്‍ ഭാര്യയുടെ പക്ഷം. ഇന്നലെ ഞാന്‍ ഇട്ട പോസ്റ്റിന്റെ താഴെ ശ്രീകാന്ത് നായര്‍ എന്ന സുഹൃത്ത് കമന്റ് ചെയ്തത് ഞാന്‍ ഇവിടെ കുറിക്കുന്നു.
വര്‍ഷങ്ങള്‍ക്ക് മുന്നേയുള്ള പ്രണയം. സാമ്ബത്തികമായി സാമാന്യം തരക്കേടില്ലാത്ത വീട്ടിലെ പെണ്‍കുട്ടി അവളുടെ ഇഷ്ടപ്രകാരം തിരഞ്ഞെടുത്ത നഴ്‌സിംഗ് പഠനവും കഴിഞ്ഞ് ഡല്‍ഹിയില്‍ ഒരു ആശുപത്രിയില്‍ ജോലിയില്‍ കയറുന്നു. സാമ്ബത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന മുന്നില്‍ പ്രാരാബ്ധങ്ങള്‍ മാത്രം കൂട്ടായുള്ള അവളുടെ കാമുകനെ, തനിക്ക് ഡല്‍ഹിയില്‍ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനം മുഴുവന്‍ ചിലവാക്കി അവനെയും ബിഎസ്സി നഴ്‌സിംഗ് പഠിപ്പിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്തെന്നാല്‍ അവനെ അവള്‍ അത്രമാത്രം പ്രണയിക്കുന്നുണ്ടായിരുന്നു. ഡല്‍ഹിയില്‍ നിന്നുള്ള ജോലി പരിചയം വച്ച് അവള്‍ അടുത്തപടിയായി കുവൈറ്റില്‍ ഡിഫെന്‍സില്‍ ജോലിയില്‍ കയറുന്നു. ശേഷം ബിഎസ്സി നഴ്‌സിംഗ് പാസായ തന്റെ കാമുകനെ വീട്ടുകാരുടെ എതിര്‍പ്പുകള്‍ ഒക്കെ അവഗണിച്ചു അവള്‍ കല്യാണം കഴിക്കുന്നു, കുവൈറ്റിലേക്ക് തന്റെ ഒപ്പം കൂട്ടുന്നു. ജീവിതത്തിന്റെ തുടക്കം മുതല്‍ കൂടെ കൂടിയ അവന്റെ സംശയ രോഗം ഓരോ ദിവസവും കൂടിക്കൂടി വന്നു.
ഒരുപാട് മനോവിഷങ്ങള്‍ക്ക് നടുവിലും അവള്‍ അഞ്ചാമത്തെ പ്രാവശ്യം പരീക്ഷ എഴുതി പാസായി ഓസ്ട്രേലിയയ്ക്ക് പോകാന്‍. അതിന്റെ മുന്നോടിയായി തങ്കളുടെ പാറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളെയും നാട്ടില്‍ വിട്ടു. തയാറെടുപ്പുകള്‍ തുടങ്ങി. സംശയരോഗി അപ്പോഴേക്കും മനസില്‍ ചിലത് ഉറപ്പിച്ചു. രണ്ട് ദിവസം മുന്നേ അവളുടെ കൂട്ടുകാരികളോട് ഫോണില്‍ വിളിച്ചു അവന്‍ പറഞ്ഞു ‘അവളെ ഞാന്‍ കൊല്ലും’.
അതേടാ….നീയത് പാലിച്ചു.. പാലൂട്ടി വളര്‍ത്തിയ കൈകളില്‍ തന്നെ നീ കടിക്കുമെന്ന് ആ പാവത്തിന് അറിയില്ലായിരുന്നടാ. അനാഥമായ രണ്ട് കുഞ്ഞുങ്ങള്‍ മാത്രം. ഇന്നലെ രാത്രിയും വിളച്ചവളുടെ കൂട്ടുകാരികളോട് പറഞ്ഞു ‘ഇവന്‍ എന്നെ കൊല്ലും’ എന്ന്. ശേഷം ഇന്ന് രാവിലെ അവളെ വളരെ പൈശാചികമായി കൊന്നിട്ട് പിന്നെ അവന്‍ വേറെ ഒരു വേലയും കൂടി കാണിച്ചിട്ടാണ് സ്വയം കുത്തിയത്.
അത് ഇവിടെ എഴുതുവാന്‍ സാധിക്കില്ല. ഈസ്റ്ററിന് നാട്ടിലെത്തി മടങ്ങിയപ്പോള്‍ രണ്ടു കുട്ടികളേയും കീഴില്ലത്തെ ബിന്‍സിയുടെ വീട്ടിലാക്കി. നാല് ദിവസം മുമ്ബ് മടങ്ങിയത് ഓസ്ട്രേലിയയിലേക്കുള്ള താമസം മാറുന്നതിന് രേഖകളെല്ലാം സജ്ജമാക്കി. എന്നും പരസ്പരം വഴക്കിട്ട ദമ്ബതികള്‍ അവസാനം മരണത്തില്‍ കലാശിച്ചു. നഴ്സ് ദമ്ബതികളുടെ മരണത്തില്‍ അയല്‍ക്കാരുടെ മൊഴി നിര്‍ണായകം.
കുവൈറ്റ് പോലീസ് പറയുന്നിങ്ങനെ: ആദ്യത്തേത് കഴുത്തറത്ത നിലയില്‍ കണ്ടെത്തിയ ഒരു സ്ത്രീയുടേതാണ്, അവരുടെ രക്തം ഹാളില്‍ നിറഞ്ഞിരുന്നു. തിരച്ചിലിന് ശേഷം, മറ്റൊരു മൃതദേഹവും കണ്ടെത്തിയെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്നാണ് നിഗമനമെന്നും പോലീസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്തായാലും ഭൂമിയിലെ സ്വര്‍ഗ്ഗം ആകേണ്ടിയ കുടുംബം ഇപ്പോള്‍ സാക്ഷല്‍ നരകമാകുന്നു. അതിന് ഒന്നാം സ്ഥാനം നേടുവാന്‍ മലയാളികള്‍ പരിശ്രമിച്ചു കൊണ്ടിരിക്കുന്നു.
പ്രിയപ്പെട്ടവരെ നിന്റെ പങ്കാളി നിന്നെ കൊല്ലുമെന്ന് ഒരു വാക്ക് പറഞ്ഞാല്‍ ആ നിമിഷം എന്ത് വില കൊടുത്തും എന്തും നഷ്ടപ്പെടുത്തിയും നീ ആ വീട് വിട്ട് ഇറങ്ങി പോകണം. അവന്‍ അറിയാത്ത ഒരു സ്ഥലത്തേക്ക്. ഒരിക്കലും ജീവന്‍ പണയം വച്ച് ഒരുവന്റെ കൂടെ നില്‍ക്കരുത്.
കുടുംബങ്ങളെ കാര്‍ന്നു തിന്നുന്ന രോഗമാണ് സംശയരോഗം. സംശയ രോഗികളുടെ കൂടെ ജീവിക്കാന്‍ വലിയ പ്രയാസമാണ്. മഞ്ഞപ്പിത്തം ബാധിച്ചവന്റെ കണ്ണ് മഞ്ഞിചിരിക്കും പോലെ ഈ സംശയ രോഗികള്‍ നല്ലൊരു ശതമാനവും ഭൂലോക തരികിടകളാണ്. ഇവര്‍ മറ്റുള്ളവരില്‍ കാണിച്ച വേല ഇവരുടെ ഭാര്യയില്‍ മറ്റുള്ളവര്‍ കാണിക്കുമോ എന്ന ഭയമാണ്.
അവര്‍ അവരുടെ പങ്കാളിയെ എല്ലാത്തിനും സംശയിക്കും. തെളിവുകളുടെ പിന്‍ബലം ഇല്ലെങ്കിലും സ്വന്തം പങ്കാളിയെയോ കൂടപ്പിറപ്പിനെയോ അടുത്തിടപഴകുന്നവരെയോ കടുത്ത വിശ്വാസമില്ലായ്മയോ സംശയമോ കാണിക്കുന്ന പ്രത്യേക മാനസിക അവസ്ഥയാണിത്.
എന്തിലും ഏതിലും സംശയം തലപൊക്കിയാലോ? അത് വ്യക്തിയുടെ സാമൂഹിക ബന്ധങ്ങളെ തകര്‍ക്കുകയും, വേണ്ടപ്പെട്ടവരുടെ മനസ്സമാധാനം നശിപ്പിക്കുകയും ചെയ്യും. സംശയശീലക്കാരെ ജീവിതപങ്കാളിയായിക്കിട്ടുന്നവരുടെ കാര്യം ദയനീയമാണ്. ഒരു പരിചയക്കാരനോട് അല്ലെങ്കില്‍ സഹപ്രവര്‍ത്തകനോട് സംസാരിക്കാനുള്ള സ്വാതന്ത്ര്യം പോലും പലപ്പോഴും നിഷേധിക്കപ്പെടുന്നു. മനോരോഗചികിത്സ തേടുകമാത്രമാണ് പ്രതിവിധി. ചികിത്സ വിജയിക്കുന്നതിനും തടസങ്ങള്‍ ഏറെയുണ്ട്.
സംശയരോഗി മരുന്നു കഴിക്കുകയില്ല എന്നതാണ് പ്രധാന പ്രശ്‌നം. അതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുള്ള ചികിത്സ വേണം നല്‍കാന്‍. സംശയവും ഭയവും മൂര്‍ച്ചിച്ച് രോഗി അക്രമാസക്തനാവുകയോ മറ്റുള്ളവരെ തന്ത്രപൂര്‍വ്വം വക വരുത്തുകയോ ചെയ്‌തേക്കാം. ഇത്തരം അവസരങ്ങളില്‍ മരുന്നും വൈദ്യൂതിയും ഉപയോഗിച്ച് ചികിത്സിക്കേണ്ടി വരുന്നു. ആഴ്ചകളോളം ശരീരത്തില്‍ പ്രവര്‍ത്തിക്കുന്ന മരുന്നുകളും ലഭ്യമാണ്. രോഗി നിങ്ങള്‍ക്കേറ്റവും പ്രിയപ്പെട്ട ആളായിരിക്കാം. പക്ഷേ ചികിത്സ വൈകിക്കുന്നത് അപകടങ്ങള്‍ ക്ഷണിച്ച് വരുത്തും.
നിങ്ങളുടെ സഹോദരന്‍,
ജെറി പൂവക്കാല