കുവൈത്തില്‍ റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടിത്തം; ഒരു സ്ത്രീയ്ക്ക് ദാരുണാന്ത്യം

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫര്‍വാനിയയില്‍ റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടിച്ച് ഒരു മരണം. ഒരു സ്ത്രീയാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.

Advertisements

അറബ് രാജ്യക്കാര്‍ താമസിക്കുന്ന എട്ട് നില കെട്ടിടത്തിന്‍റെ നാലാം നിലയിലാണ് ഇന്നലെ ഉച്ചയ്ക്ക് ശേഷം തീപിടിത്തമുണ്ടായത്. നാലാം നിലയില്‍ നിന്ന് തീ മുകള്‍ നിലയിലേക്ക് പടരുകയായിരുന്നെന്നാണ് വിവരം. സംഭവസ്ഥലത്തെത്തിയ അഗ്നിശമന സേന തീപിടിത്തം നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ പരിക്കേറ്റവരെ ഫര്‍വാനിയ ആശുപത്രിയിലേക്ക് മാറ്റി. 

Hot Topics

Related Articles