ട്രാൻസിറ്റ് വിസകൾ അനുവദിക്കാനൊരുങ്ങി കുവൈത്ത്; രാജ്യത്ത് എത്തുന്നതിനു മുൻപ് വിസയ്ക്ക് അപേക്ഷിക്കാം 

കുവൈറ്റ് സിറ്റി: ട്രാൻസിറ്റ് വിസകൾ അനുവദിക്കാനൊരുങ്ങി കുവൈത്ത്. നിശ്ചിത ദിവസത്തേക്ക് രാജ്യത്ത് പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്ക് ടൂറിസ്റ്റ് ട്രാൻസിറ്റ് വിസകൾ നൽകുന്നതിലേക്ക് കുവൈത്ത് നീങ്ങുന്നതായി ബന്ധപ്പെട്ട സ്രോതസ്സുകൾ വെളിപ്പെടുത്തി. ‘ഖലീജി സെയ്ൻ 26’ ചാമ്പ്യൻഷിപ്പിന്‍റെ അഭൂതപൂർവമായ വിജയത്തിനും കുവൈത്തിലെ ടൂറിസത്തിൽ അത് ചെലുത്തിയ നല്ല സ്വാധീനത്തിനും ദേശീയ സമ്പദ്‌വ്യവസ്ഥയിൽ ഈ മേഖലയുടെ പ്രാധാന്യത്തിനും ശേഷമാണ് ഈ നീക്കം.

Advertisements

യാത്ര തുടരുന്നതിന് മുമ്പ് നിശ്ചിത ദിവസത്തേക്ക് രാജ്യത്ത് പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്കാണ് ടൂറിസ്റ്റ് ട്രാൻസിറ്റ് വിസകൾ നൽകുന്നതെന്നാണ് വിവരം. ഈ വിസകൾ കുവൈത്തിന്‍റെ ദേശീയ വിമാനക്കമ്പനികൾ വഴി മാത്രമേ ഏകോപിപ്പിക്കുകയുള്ളൂവെന്നും സന്ദർശകർ കുവൈത്തിൽ എത്തുന്നതിനു മുമ്പ് വിസയ്ക്ക് അപേക്ഷിക്കുകയും നേടുകയും ചെയ്യണമെന്നും വൃത്തങ്ങൾ വിശദീകരിച്ചു. ഈ വിസകൾ പുതുക്കാൻ കഴിയില്ല. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യൂറോപ്പിനും ഏഷ്യയ്ക്കുമിടയിലുള്ള ആഗോള ട്രാൻസിറ്റ് വിമാനങ്ങളുടെ പ്രധാന കേന്ദ്രമായ കുവൈറ്റിന്, പ്രത്യേകിച്ച് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടെർമിനൽ 2 തുറന്നതിന് ശേഷം രണ്ട് ഭൂഖണ്ഡങ്ങൾക്കിടയിൽ കടന്നുപോകുന്ന ധാരാളം യാത്രക്കാരിൽ നിന്ന് പ്രയോജനം ലഭിക്കും.

Hot Topics

Related Articles